കൗൺസലർക്ക് യുവതി സന്ദേശമയച്ചിരുന്നെന്ന് പോലീസ്, എല്ലാം ഡയറിയിൽ കുറിച്ചു; എലത്തൂർ കൊലയിൽ തെളിവെടുപ്പ്

എലത്തൂർ: യുവതിയെ കെട്ടിത്തൂക്കി 
കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനുമായി കൗൺസലിങ്‌ സെൻററിൽ നടത്തിയ തെളിവെടുപ്പിൽ നിർണായകവിവരങ്ങൾ ലഭിച്ചു. 24-ന് രാവിലെ യുവതി കൗൺസലർക്ക് തന്റെ ജീവന് അപായമുണ്ടെന്ന് കാണിച്ച് സന്ദേശമയച്ചിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ടത്. ജനുവരി 20, 22 തീയതികളിൽ കല്ലായിലുള്ള കൗൺസലിങ്‌ സെൻററിൽ പ്രതി വൈശാഖനും യുവതിയും കൗൺസലിങ്ങിന് എത്തിയിരുന്നു. 27-നാണ് അടുത്ത കൗൺസലിങ് നിശ്ചയിച്ചിരുന്നത്.

ആദ്യ സന്ദർശനത്തിൽ തന്റെ ഭാര്യയാണ് യുവതി എന്നാണ് വൈശാഖൻ കൗൺസലറോട് പറഞ്ഞത്. അടുത്തദിവസം യുവതി ഇത് തിരുത്തിപ്പറഞ്ഞതായി കൗൺസലർ മൊഴിനൽകി. യുവതി എഴുതിവെച്ച ഡയറിയുടെ പകർപ്പ് കൗൺസലർക്ക് വാട്സാപ്പിൽ അയച്ചുനൽകിയിരുന്നു. ഇതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചു. യുവതി ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് 23-ന് തിരിച്ചുവരുമ്പോൾ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് വിവരമുണ്ട്. ഇതിനെത്തുടർന്നാണ് ഡയറിയിൽ ജീവനു ഭീഷണിയുള്ള കാര്യം യുവതി എഴുതിവെച്ചത്.