ചലഞ്ച് വി ഒ ടി വോളിമേളക്ക് ആവേശോജ്വല തുടക്കം
വെട്ടിഒഴിഞ്ഞ തോട്ടം : പുതിയേടത്ത് ഹോളിഡേയ്‌സ് വ്ന്നേഴ്സ് ട്രോഫിക്കും സുപാരി പാക്ക് റണ്ണേഴ്സ് ട്രോഫിക്കും ഗ്രാൻഡ് സീലിംഗ് & പോപ്പുലർ
ഹാർഡ് വേർസ് പ്രൈസ് മണിക്കും വേണ്ടി
ചലഞ്ച് വി ഒ ടി സംഘടിപ്പിക്കുന്ന
7 ദിവസം നീണ്ട് നിൽക്കുന്ന
6 ആമത് വോളിബോൾ
ടൂർണ്ണമെന്റിന് വി ഒ ടി കെ ടി മരക്കാർ ഹാജി മിനി സ്റ്റേഡിയത്തിൽ പ്രൗഡോജ്വല തുടക്കം.
ആവേശം നിറഞ്ഞ ആദ്യ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ ബുസ്താന കത്തറമ്മൽ ഇൻസാറ്റ് കൊരങ്ങാടിന്
മുന്നിൽ കീഴടങ്ങി.
നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ഐക്കൺ ബുസ്താൻ വെറ്ററൻസ് ചളിക്കോടിനെ നേരിടും.
ക്ലബ് ജനറൽ സെക്രട്ടറി സംഷീർ എ പി സ്വാഗതം പറഞ്ഞ ചടങ്ങ്
ക്ലബ് പ്രസിഡന്റ് അഷ്‌റഫ് പി വി അധ്യക്ഷത വഹിച്ചു. ചടങ്ങ് മുൻ വാർഡ് മെമ്പർ കെ വി അബ്ദുൽ അസീസ് ഉത്ഘാടനം ചെയ്തു.
പി സി സൈതൂട്ടി ഹാജി , അൻവർ സഖാഫി , ജുനൈസ് വി കെ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു .
ക്ലബ് എക്‌സിക്യൂട്ടീവ് മെമ്പർ കെ പി നാസർ നന്ദി പ്രകാശിപ്പിച്ചു.
