വാർഷിക പൊതുയോഗം ചേർന്നു.


താമരശ്ശേരി: ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗം ചേർന്നു.
താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണത്തിലുള്ള കൺവെൻഷൻ സെന്റർ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ തീരുമാനിച്ചു.
ചെയർമാൻ എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.കെ. കേരളവർമ്മ വലിയരാജ, പി.വി.ബാലചന്ദ്രൻ , ടി.എൻ രാമനുണ്ണി നായർ വാഴാമ്പറ്റ , പി.ജി.സജീവ്, വി.കെ. സദാനന്ദൻ , ഇ.കെ. ബാബുരാജ്, വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ടി.രഘുനാഥ്, പി.കെ.ജനാർദ്ദനൻ , ഇ.കെ.ശ്രീധരൻ , രാഘവൻ വലിയേടത്ത്, പി.കെ.ഷാജി, പി.എസ്.അഭിലാഷ്, കെ.സി.സജിൽ കുമാർ , വി.എൻ. സേതുമാധവൻ, ശ്രീജിത്ത് മൂന്നാം തോട് എന്നിവർ നേതൃത്വം നൽകി.