മൂർഖൻ പാമ്പിനെ പിടികൂടി


താമരശ്ശേരി :കോരങ്ങാട് പൊയ്യോട് മലയിൽ  ജബ്ബാറിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

കീരിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്നു പാമ്പ്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം 
നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍