കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ 15-കാരനും

കാസർകോട്: ചന്തേരയിൽ പതിനാറ് വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ട് പേരെ ചന്തേര പൊലിസ് അറസ്റ്റ് ചെയ്തു. ചന്തേരയിൽ കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ  പതിനഞ്ചുകാരനായ വിദ്യാർഥിക്കും ആംബുലൻസ് ഡ്രൈവർ റഷീദ് എന്നിവരെ കണ്ടെത്തുന്നതിനായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി.

പെൺകുട്ടിയുടെ വീട്ടിൽ നൗഷാദ് കോഴി ഇറച്ചി എത്തിച്ചുനൽകിയിരുന്നു. ഈ സമയങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. ഒരു വർഷത്തോളമായി കുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാവുകയായിരുന്നുവെന്ന് കൗൺസിലിങ്ങിൽ വ്യക്തമായി.

സംഭവത്തിൽ അഞ്ച് പേർക്കെതിരെ ചന്തേര പൊലിസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം വിപുലപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.

പെൺകുട്ടിയുടെ സഹോദരി ഭർത്താവും കേസിൽ പ്രതിയാണ്. ഇയാൾ രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ആംബുലൻസ് ഡ്രൈവർ റഷീദ് രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് കടന്നതായാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലിസ് ആരംഭിച്ചു.

സംഭവത്തിൽ അഞ്ച് പേർക്കെതിരെ ചന്തേര പൊലിസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം വിപുലപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍