പ്രഭാത വാർത്തകൾ

10-02-2026 ചൊവ്വ
  
🟨കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു*
കൊ​ച്ചി:​ക​ള​മ​ശേ​രി​യി​ലെ കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ബ​ജ​റ്റി​ന് പു​റ​ത്തു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്താ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

സം​സ്ഥാ​നം നേ​രി​ട്ട സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ കി​ഫ്ബി​യെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും കി​ഫ്ബി​യി​ലൂ​ടെ​യു​ള്ള നി​ക്ഷേ​പം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ർ​ബു​ദ ചി​കി​ത്സാ രം​ഗ​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി ഈ ​കേ​ന്ദ്രം മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, എം​എ​ൽ​എ​മാ​രാ​യ ഉ​മ തോ​മ​സ്, കെ. ​ബാ​ബു തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ന്‍റെ കാ​ന്‍​സ​ര്‍ ചി​കി​ത്സാ രം​ഗ​ത്ത് ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളു​മാ​യി 449 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം. കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ആ​ധു​നി​ക​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100 കി​ട​ക്ക​ക​ളോ​ടെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാ​മ്പ​സി​ലെ 12.63 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 6.3 ല​ക്ഷം ച​തു​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഒ​ന്പ​തു​നി​ല കെ​ട്ടി​ട​ത്തി​ല്‍ റേ​ഡി​യേ​ഷ​ന്‍ തെ​റാ​പ്പി മെ​ഷീ​ന്‍, എം​ആ​ര്‍​ഐ, സി​ടി, പെ​റ്റ് സി​ടി സ്‌​കാ​നിം​ഗ് മെ​ഷീ​നു​ക​ള്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, ശീ​തീ​ക​രി​ച്ച ഫാ​ര്‍​മ​സി മു​റി, മോ​ണി​റ്റ​റു​ക​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ 360 കി​ട​ക്ക​ക​ള്‍ ഇ​വി​ടു​ണ്ടാ​കും.

    *🟨കോടതിയെ സമീപിച്ചിട്ടും രക്ഷയില്ല; ഓണറേറിയം കൂട്ടില്ലെന്ന് സര്‍ക്കാര്‍*
കോ​​​ഴി​​​ക്കോ​​​ട്: അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ര്‍ക്ക​​​ര്‍മാ​​​രു​​​ടെ​​​യും ഹെ​​​ല്‍പ്പ​​​ര്‍മാ​​​രു​​​ടെ​​​യും ഓ​​​ണ​​​റേ​​​റി​​​യം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി വ്യ​​​ക്ത​​​മാ​​​ക്കി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു സ​​​ര്‍ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

കേ​​​ര​​​ള അ​​​ങ്ക​​​ണ​​​വാ​​​ടി ആ​​​ന്‍ഡ് ക്ര​​​ഷ് വ​​​ര്‍ക്കേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍ (ഐ​​​എ​​​ന്‍ടി​​​യു​​​സി) പ്ര​​​സി​​​ഡ​​​ന്‍റ് കൃ​​​ഷ്ണ​​​വേ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​രുകൂ​​​ട്ടം ജീ​​​വ​​​ന​​​ക്കാ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച റി​​​ട്ട് ഹ​​​ര്‍ജി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണു സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ല്‍ അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ര്‍ മാ​​​സ​​​ങ്ങ​​​ള്‍ നീ​​​ണ്ട സ​​​മ​​​രം ന​​​ട​​​ത്തി​​​യ വേ​​​ള​​​യി​​​ല്‍ ആ​​​നു​​​കൂ​​​ല്യം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി സ​​​ര്‍ക്കാ​​​ര്‍ പ​​​റ​​​ഞ്ഞ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ത​​​ന്നെ​​​യാ​​​ണു വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ര്‍ സ​​​ര്‍ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​ല്ല. അ​​​വ​​​ര്‍ മി​​​ഷ​​​ന്‍ സാ​​​ക്ഷം അ​​​ങ്ക​​​ണ​​​വാ​​​ടി ആ​​​ന്‍ഡ് പോ​​​ഷ​​​ന്‍ 2.0 പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ക​​​രാ​​​ണ്. കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത പ​​​ദ്ധ​​​തി​​​യാ​​​യ​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഓ​​​ണ​​​റേ​​​റി​​​യം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്.

2018നു​​​ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​ത്തി​​​ല്‍ വ​​​ര്‍ധ​​​ന വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രെ ഓ​​​ണ​​​റേ​​​റി​​​യം പ​​​റ്റു​​​ന്ന സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ക​​​രാ​​​യി​​​ട്ടാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തെ​​​ന്നും വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

    *🟨കല്ലുകൊണ്ടിടിച്ച് യുവാവിന്‍റെ പല്ലു കൊഴിച്ചു; എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്*
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: യു​​​വാ​​​വി​​​ന്‍റെ മു​​​ഖ​​​ത്ത് ക​​​ല്ലു​​​കൊ​​​ണ്ടി​​​ടി​​​ച്ച് മൂ​​​ന്നു പ​​​ല്ലു​​​ കൊ​​​ഴി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

ക​​​ണ്ണൂ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ന​​​ന്ദ​​​ജ് ബാ​​​ബു, എ​​​സ്എ​​​ഫ്‌​​​ഐ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം ടി. ​​​ആ​​​ശി​​​ഷ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ നാ​​​ലു​​​പേ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് ഹൊ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. പ​​​ട​​​ന്ന​​​ക്കാ​​​ട് തീ​​​ര്‍​ഥ​​​ങ്ക​​​ര​​​യി​​​ലെ ഗോ​​​കു​​​ല്‍ ഗോ​​​പാ​​​ല​​​നാ​​​ണ് (28) ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

ഫെ​​​ബ്രു​​​വ​​​രി നാ​​​ലു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ പ​​​ട​​​ന്ന​​​ക്കാ​​​ട് നെ​​​ഹ്‌​​​റു കോ​​​ള​​​ജി​​​ല്‍ ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ക​​​ലോ​​​ത്സ​​​വം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലോ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ ത​​​ര്‍​ക്ക​​​ത്തി​​​നി​​​ട​​​യി​​​ല്‍ എ​​​സ്എ​​​ഫ്ഐ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി നേ​​​താ​​​ക്ക​​​ളും കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ ക​​​മ്മി​​​റ്റി നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ല്‍ ത​​​ര്‍​ക്ക​​​വും സം​​​ഘ​​​ര്‍​ഷ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 1.30ഓ​​​ടെ ക​​​ണ്ണൂ​​​രി​​​ലെ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ള്‍ ആ​​​ളു​​​മാ​​​റി നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഗോ​​​കു​​​ല്‍ ഗോ​​​പാ​​​ല​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ലോ​​​ത്സ​​​വം ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ഗോ​​​കു​​​ലി​​​നെ കോ​​​ള​​​ജി​​​ന്‍റെ മ​​​തി​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള റോ​​​ഡി​​​ല്‍വ​​​ച്ച് ന​​​ന്ദ​​​ജി​​​ന്‍റെ​​​യും ആ​​​ശി​​​ഷി​​​ന്‍റെ​​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഗോ​​​കു​​​ലി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​ല്‍, അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ല്‍ മു​​​റി​​​വേ​​​ല്‍​പ്പിക്ക​​​ല്‍, സം​​​ഘം ചേ​​​ര്‍​ന്നു​​​ള്ള കു​​​റ്റ​​​കൃ​​​ത്യം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

    *🟨എ​​​സ്എ​​​ഫ്‌​​​ഐ നേ​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ല​​​ടി​​​ച്ചു; പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നു പ​​​രാ​​​തി*
തലശേരി: ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ എ​​​സ്എ​​​ഫ്‌​​​ഐ നേ​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ല​​​ടി​​​ച്ചു. എ​​​സ്എ​​​ഫ്ഐ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്കെ​​​തി​​രേ പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ന് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ. ​​​പ്ര​​​ണ​​​വ് പ​​​രാ​​​തി ന​​​ല്‍​കി. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ മൂ​​​ന്നോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം.

സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന ഗേ​​​റ്റി​​​നു സ​​​മീ​​​പം ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ചി​​​ല​​​ര്‍ നാ​​​ട്ടു​​​കാ​​​രു​​​മാ​​​യി സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ. ​​​പ്ര​​​ണ​​​വും മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നും സ്ഥി​​​തി ശാ​​​ന്ത​​​മാ​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ നേ​​​തൃ​​​ത്വം ത​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

എ​​​സ്എ​​​ഫ്‌​​​ഐ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം ടി. ​​​ആ​​​ശി​​​ഷ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം അ​​​ശ്വി​​​ന്‍ രാ​​​ജി​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും മു​​​ഖ​​​ത്ത​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ര്‍​ന്ന് ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ന​​​ന്ദ​​​ജ് ബാ​​​ബു, അ​​​ശ്വി​​​ന്‍​രാ​​​ജി​​​ന്‍റെ കോ​​​ള​​​റി​​​ല്‍ പി​​​ടി​​​ച്ച് മ​​​ര്‍​ദി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു. ഇ​​​തു ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ച കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​ഭി​​​ച​​​ന്ദ്, ശ്രീ​​​ഹ​​​രി, ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ അ​​​ന​​​ന്തു മോ​​​ഹ​​​ന്‍, അ​​​ഭി​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ര്‍​ക്കു നേ​​​രേയും ക​​​ണ്ണൂ​​​ര്‍ സം​​​ഘം അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ടു. ത​​​നി​​​ക്കു നേ​​​രെ​​​യും കൈ​​യേ​​​റ്റ​​​ശ്ര​​​മം ഉ​​​ണ്ടാ​​​യ​​​താ​​​യി പ്ര​​​ണ​​​വ് പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ശ​​​ര​​​ത് ര​​​വീ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഈ ​​​അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​തെ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ കാ​​​ര്യ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട സ്ഥാ​​​ന​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ അ​​​ക്ര​​​മ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ മൂ​​​ല്യ​​​ങ്ങ​​​ള്‍​ക്കും അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നും നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

അ​​​ക്ര​​​മ​​​ത്തി​​​ല്‍ നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത ടി.​​​ ആ​​​ശി​​​ഷ്, ന​​​ന്ദ​​​ജ് ബാ​​​ബു, ബി​​​നി​​​ല്‍, മൃ​​​ദു​​​ല്‍, അ​​​മ​​​ല്‍ പ​​​വ​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന​​​മാ​​​യ സം​​​ഘ​​​ട​​​നാ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​വ​​​ശ്യം.

അ​​​തേ​​​സ​​​മ​​​യം, ക​​​ണ്ണൂ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ക​​​ലോ​​​ത്സ​​​വ ന​​​ഗ​​​രി​​​യി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ ഗു​​​ണ്ടാ​​​യി​​​സം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു നേ​​​രേയു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നും വി​​​വി​​​ധ കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍നി​​​ന്നും വ​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ള്‍​ക്ക് സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ല്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നും കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ ​ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.

   *🟨ന​മ്മു​ടെ കേ​ര​ളം: എ​ല്ലാ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ*
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ച് ഒ​​​റ്റ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ജ​​​ന​​​കേ​​​ന്ദ്രി​​​ത ഡി​​​ജി​​​റ്റ​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ‘ന​​​മ്മു​​​ടെ കേ​​​ര​​​ളം’ ത​​​യാ​​​റാ​​​കു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യും ഏ​​​ക​​​ജാ​​​ല​​​ക​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം. ആ​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​നം 24ന് ​​​നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മു​​​ത​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം, ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ, പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ, ഫീ​​​സു​​​ക​​​ൾ, അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ 150-ല​​​ധി​​​കം സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​കും.

ഐ​​​ടി വ​​​കു​​​പ്പി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, സി-​​​ഡി​​​റ്റു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ആ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ആ​​​പ്പി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​ന​​​ത്തി​​​ന് ശേ​​​ഷം ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലേ ​​​സ്റ്റോ​​​റി​​​ലും, ആ​​​പ്പി​​​ൾ സ്റ്റോ​​​റി​​​ലും ആ​​​പ്പ് ല​​​ഭി​​​ക്കും.
  
   *🟨ബിജു മേനോൻ പ്രമോഷനിൽ പങ്കെടുത്തില്ല; നി​​​ർ​​​മാ​​​താ​​​വി​​​ന് 25 ല​​​ക്ഷം ന​​​ഷ്‌​​​ട​​​മെന്ന് ബി. ​​​ഉ​​​ണ്ണി​​​കൃഷ്ണ​​​ൻ*
കൊ​​​ച്ചി: സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ൽ ന​​​ട​​​ൻ ബി​​​ജു മേ​​​നോ​​​ൻ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​ലൂ​​​ടെ ഒ​​​രു നി​​​ർ​​​മാ​​​താ​​​വി​​​ന് 25 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യെ​​​ന്ന് ഫെ​​​ഫ്ക ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ഉ​​​ണ്ണി​​​കൃഷ്ണ​​​ൻ.

പ​​​ടം പ്ര​​​മോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള ബാ​​​ധ്യ​​​ത ത​​​നി​​​ക്കാ​​​ണെ​​​ന്ന് താ​​​രം ക​​​രാ​​​റൊ​​​പ്പി​​​ട്ട​​​ശേ​​​ഷം പോ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും നി​​​ർ​​​മാ​​​താ​​​വി​​​നു ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ന​​​ട​​​ൻ എ​​​ത്താ​​​ത്ത​​​തു​​​കൊ​​​ണ്ട് നി​​​ര്‍മാ​​​താ​​​വി​​​ന് 25 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ചാ​​​ന​​​ലി​​​ല്‍നി​​​ന്നു കി​​​ട്ടു​​​ന്ന​​​തി​​​ല്‍നി​​​ന്നും കു​​​റ​​​ഞ്ഞ​​​ത്. ഈ ​​​നി​​​ർ​​​മാ​​​താ​​​വ് സം​​​വി​​​ധാ​​​യ​​​ക​​​നും ഫെ​​​ഫ്ക മെം​​​ബ​​​റു​​​മാ​​​ണ്. ഇ​​​തേ ന​​​ട​​​ൻ ജി​​​ത്തു ജോ​​​സ​​​ഫ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘വ​​​ല​​​തു​​​വ​​​ശ​​​ത്തെ ക​​​ള്ള​​​ൻ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​നും പോ​​​യി​​​ല്ല.

സി​​​നി​​​മ​​​ക​​​ളു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം നീ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന വീ​​​ഴ്ച​​​ക​​​ളാ​​​ണെ​​​ന്നും ബി.​​​ ഉ​​​ണ്ണി​​​കൃഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

    *🟨ഇന്ത്യ-പാക് മത്സരം നടക്കുമെന്ന് ഐസിസി*
ദുബായി: ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുമെന്ന് ഐസിസി. ഫെബ്രുവരി 15ന് കൊളംബോയിലാണ് മത്സരം. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ഗ്രൗണ്ടിലിറങ്ങുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാൻ തീരുമാനിച്ചത്.

തങ്ങൾ മുന്നോട്ടുവച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ അവർക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആവശ്യം. ഇത് തള്ളിയെങ്കിലും അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യം ഐസിസി പരിഗണിക്കും.

2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്‍റ് ബംഗ്ലാദേശിൽ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍. ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ലാത്തത് ഖേദകരമാണെന്ന് സിഇഒ സൻജോഗ് ഗുപ്ത പറഞ്ഞു.

    *🟨കാനഡയെ വീഴ്ത്തി, ദക്ഷിണാഫ്രിക്കയ്ക്ക് ജയം*
അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 57 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സെടുത്തു. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്‍റെ അർധ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.

ഓപ്പണറുമാരായ മാർക്രവും ക്വിന്‍റണ്‍ ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരുക്കിയത്. ഇരുവരും ചേർന്ന് 70 റണ്‍സ് അടിച്ചുകൂട്ടി. മാർക്രം 32 പന്തിൽ ഒരു സിക്സും പത്ത് ഫോളും ഉൾപ്പെടെ 59 റണ്‍സും ഡി കോക്ക് 25 റണ്‍സും നേടി.

റയാൻ റിക്കിൽടണ്‍ 33 റണ്‍സെടുത്തു. ഡേവിഡ് മില്ലർ പുറത്താകാതെ 23 പന്തിൽ 39 റണ്‍സും ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ 34 റണ്‍സും നേടി. കാനഡയ്ക്കായി അൻഷ് പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് നിശ്ചിത 20 ഓവരിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കാനഡയ്ക്കായി നവനീത് ധലിവാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 49 പന്തിൽ 64 റണ്‍സാണ് നവനീത് അടിച്ചുകൂട്ടിയത്. ഹർഷ് താക്കർ 29 പന്തിൽ 33 റണ്‍സ് നേടി. യുവരാജ് സമ്ര 12 റണ്‍സും സാദ് ബിൻ സഫർ 11 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസെൻ രണ്ട് വിക്കറ്റും നേടി.

    *🟨സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം*

കൊളംബോ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒമാനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം. ഒമാൻ ഉയർത്തിയ 104 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

സിംബാബ്‌വെയ്ക്കായി ഓപ്പണറുമാർ മികച്ച തുടക്കമാണ് ഒരുക്കിയത്. ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 36 പന്തിൽ 48 റണ്‍സെടുത്തു. തദിവനാഷെ മരുമാനി 11 പന്തിൽ 21 റണ്‍സും നേടി പുറത്തായി.

ഡിയോണ്‍ മയേഴ്സ് പൂജ്യത്തിനും പുറത്തായി. ബ്രണ്ടൻ ടെയ്ലർ 30 പന്തിൽ 31 റണ്‍സെടുത്ത് റിയർഡ് ഹർട്ടായി. ക്യാപ്റ്റൻ സിക്കന്ദർ റാസ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. ഒമാനായി സുഫ്യാൻ മെഹ്മൂദാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഒമാനായി മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. സുഫ്യാൻ മെഹ്മൂദ്-25, വിനായക് ശുക്ല-28, നദീം ഖാൻ-20 എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ്, ബ്ലസിംഗ് മുസാറബാനി, റിച്ചാർഡ് നഗാരവ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


   *🟨ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്ത​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്*

ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പു​സ്‌​ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് പ​ക​ർ​പ്പ് വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​തേ ത​ല​ക്കെ​ട്ടു​ള്ള ടൈ​പ്പ്സെ​റ്റ് പു​സ്ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് പ​ക​ർ​പ്പ് വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചൈ​നീ​സ് നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ലെ ഭാ​ഗം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ​രാ​മ​ർ​ശി​ക്കു​ന്ന​തു ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്‌​നാ​ഥ് സിം​ഗ് എ​ന്നി​വ​ർ വാ​ദി​ച്ച​പ്പോ​ൾ പ്രി​ന്‍റ് ചെ​യ്‌​ത പ​തി​പ്പു​മാ​യി പി​ന്നീ​ടു രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു.
 
   *🟨സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷനീക്കം*

ന്യൂ​​​ഡ​​​ല്‍ഹി: ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​ര്‍ ഓം ​​​ബി​​​ര്‍ള​​​യെ പ​​​ദ​​​വി​​​യി​​​ല്‍നി​​​ന്നു നീ​​​ക്കാ​​​നു​​​ള്ള പ്ര​​​മേ​​​യം പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ​​​നീ​​​ക്കം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 94 (സി) ​​​അ​​​നു​​​ച്ഛേ​​​ദ പ്ര​​​കാ​​​രം സ്പീ​​​ക്ക​​​ര്‍ക്കെ​​​തി​​​രേ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു ശ്ര​​​മം.

ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം വെ​​​ള്ളി​​​യാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​മേ​​​യാ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ര്‍ ഒ​​​പ്പി​​​ട്ട നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യേ​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന. ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​മേ​​​യാവ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് ലോ​​​ക്‌​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​നാ​​​യി​​​രി​​​ക്കും കൈ​​​മാ​​​റു​​​ക.

ലോ​​​ക്‌​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല, പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച എ​​​ട്ട് എം​​​പി​​​മാ​​​രെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന കാ​​​ലാ​​​വ​​​ധി മു​​​ഴു​​​വ​​​നും സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്തു, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വ​​​നി​​​താ എം​​​പി​​​മാ​​​ര്‍ അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചു എ​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ങ്ങ​​​ളാ​​​ണു സ്പീ​​​ക്ക​​​ര്‍ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ലം​​​ഘി​​​ച്ച ബി​​​ജെ​​​പി അം​​​ഗം നി​​​ഷി​​​കാ​​​ന്ത് ദു​​​ബെ​​​യ്‌​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തും സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടാ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യു​​​ടെ ചേം​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യി​​​ലെ എം​​​പി​​​മാ​​​ർ​​​ക്കു​​​പു​​​റ​​​മെ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത്. മു​​​ന്‍ രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ്ദീ​​​പ് ധ​​​ന്‍ക​​​ര്‍ക്കെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് പ്ര​​​തി​​​പ​​​ക്ഷം കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് 14 ദി​​​വ​​​സം മു​​​മ്പ​​​ല്ല പ്ര​​​തി​​​പ​​​ക്ഷം നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രാ​​​ജ്യ​​​സ​​​ഭാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ ഹ​​​രി​​​വം​​​ശ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭൂ​​​രി​​​പ​​​ക്ഷ അം​​​ഗ​​​ബ​​​ലം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ര്‍ട്ടി​​​ക​​​ള്‍ സ്പീ​​​ക്ക​​​റെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പാ​​​സാ​​​കി​​​ല്ല. സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ ല​​​ക്ഷ്യം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്:
ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​പ്ര​​​കാ​​​രം ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​റെ നേ​​​രി​​​ട്ടു നീ​​​ക്കം ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല.
ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 94(സി) ​​​പ്ര​​​കാ​​​രം പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന് പാ​​​സാ​​​യെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ അ​​​തു സാ​​​ധി​​​ക്കൂ. അ​​​തി​​​നാ​​​യി പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി 100 എം​​​പി​​​മാ​​​ര്‍ ഒ​​​പ്പി​​​ട്ട നോ​​​ട്ടീ​​​സ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 14 ദി​​​വ​​​സം മു​​​മ്പ് ന​​​ല്‍ക​​​ണം. നി​​​ല​​​വി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​നാ​​​യി​​​രി​​​ക്കും നോ​​​ട്ടീ​​​സ് കൈ​​​മാ​​​റു​​​ക.

പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ല്‍ ച​​​ര്‍ച്ച​​​യ്‌​​​ക്കെ​​​ടു​​​ക്കും. തു​​​ട​​​ര്‍ന്ന് വോ​​​ട്ടി​​​നി​​​ടു​​​ക​​​യും സ​​​ഭ​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി​​​രി​​​ക്കു​​​ന്ന 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം അം​​​ഗ​​​ങ്ങ​​​ള്‍ പി​​​ന്തു​​​ണ ന​​​ല്‍കു​​​ക​​​യും ചെ​​​യ്താ​​​ല്‍ പ്ര​​​മേ​​​യം പാ​​​സാ​​​കും. തു​​​ട​​​ര്‍ന്ന് സ്പീ​​​ക്ക​​​റെ നീ​​​ക്കാം. സ്പീ​​​ക്ക​​​ര്‍ പാ​​​ന​​​ലി​​​ലു​​​ള്ള ആ​​​രെ​​​ങ്കി​​​ലു​​​മാ​​​യി​​​രി​​​ക്കും സ​​​ഭ നി​​​യ​​​ന്ത്രി​​​ക്കു​​​ക. അ​​​ധ്യ​​​ക്ഷക​​​സേ​​​ര​​​യി​​​ലി​​​രി​​​ക്കാ​​​ന്‍ സ്പീ​​​ക്ക​​​ര്‍ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​കി​​​ല്ല. ത​​​ന്‍റെ ഭാ​​​ഗം പ​​​റ​​​യാ​​​ന്‍ സാ​​​ധി​​​ക്കും.

    *🟨മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റര്‍; അഭിമുഖം ഫെബ്രുവരി 11 ന്.*
*മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.*

*യോഗ്യതകള്‍: ബിരുദം, ഡി.സി.എ അല്ലെങ്കില്‍ തത്തുല്യമായ സർക്കാർ അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. വയസ്സ് 18-39. വേർഡ് പ്രോസസിങില്‍ (മലയാളം & ഇംഗ്ലീഷ്) പരിജ്ഞാനം നിർബന്ധം. യു.ഡി.ഐ.ഡി. ഡാറ്റാ എൻട്രി മേഖലയില്‍ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.*

*താൽപര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും.*

    *🟨മുച്ചക്ര സ്കൂട്ടർ വിതരണം*

സംസ്ഥാന ഭിന്നശേഷി കോർപ്പറേഷന്റെ സഹകരണത്തോടെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട *ഭിന്നശേഷിക്കാർക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മുച്ചക്ര സ്കൂട്ടർ വിതരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് രാവിലെ 11.30ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവന സമുച്ചയത്തിൽ നടക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു വിതരണോദ്ഘാടനം നിർവഹിക്കും*
. അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ നവീകരിച്ച മേഖലാ ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

   *🟨ഉപയോഗിച്ച വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർ*

ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. നിലവിൽ വിപണിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരിൽ നിന്നും വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് തട്ടിപ്പുകളിലേക്ക് നയിക്കാൻ ഇടയാക്കും.
ഒരു വാഹനം വിൽക്കുമ്പോൾ പഴയ ഉടമയിൽ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്ന് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അംഗീകൃത ഡീലർമാർക്ക് മാത്രമേ സാധിക്കുകയുള്ളു. വാഹനം വിറ്റ ശേഷവും രേഖകളിൽ ഉടമസ്ഥാവകാശം മാറാതിരിക്കുന്നത് വലിയ അപകടമാണ്. അത്തരം സാഹചര്യത്തിൽ ആ വാഹനം ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ചല്ലാനുകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് പഴയ ഉടമസ്ഥൻ നിയമപരമായി ബാധ്യസ്ഥനാകും.
വ്യക്തികൾ തമ്മിൽ നേരിട്ടാണ് ഇടപാട് നടത്തുന്നതെങ്കിൽ, വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ടാക്‌സ് തുടങ്ങിയ രേഖകൾ കൃത്യമാണെന്നും ഉടമസ്ഥാവകാശം അടിയന്തരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
പൊതു ജനങ്ങൾ അവർ ഉപയോഗിച്ച വാഹനം സെക്കന്റ് ഹാന്റ്/ യൂസ്ഡ് കാർ ഡീലർമാർക്ക് വിൽക്കുമ്പോൾ/ വാങ്ങുമ്പോൾ അവർക്ക് ഫോം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം താൽക്കാലികമായി വാഹൻ പോർട്ടൽ വഴി ഫോം 29 സി മുഖേന പ്രസ്തുത ഡിലർക്ക് കൈമാറണം. വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മുൻപായി ബന്ധപ്പെട്ട ഡീലർക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയ സാധുവായ ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഡീലർമാരുടെ പട്ടിക https://mvd.kerala.gov.in ൽ പരിശോധിക്കാം.
  
   *🟨സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.*
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. 
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. 
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

    *🟨എസ് പി വെങ്കിടേഷ് കാലം മറക്കാത്ത താള പ്രവാഹം*
തിരുവനന്തപുരം:  പ്രശസ്ത  സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ  രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി ഫെബ്രുവരി ഒമ്പതാം തീയതി തിങ്കളാഴ്ച ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തീയേറ്ററിൽ നടന്നു. താള ബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന സംഗീതമാണ് എസ് പി വി യുടെതെന്ന് കെ ജയകുമാർ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ച്‌ കൊണ്ട് പറഞ്ഞു. നിർവഹിച്ചു. വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി രാജ് മോഹൻ അധ്യക്ഷതയും, നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ സ്വാഗതവും പറഞ്ഞു. എസ് പി വി യുടെ സംഗീത സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പണ്ഡിറ്റ് രമേശ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ചലചിത്ര പിന്നണി ഗായിക ഡോക്ടർ ബി അരുന്ധതി, വൈക്കം വേണുഗോപാൽ, രവിശങ്കർ, സരിതരാജീവ്,                 ജി വിജയകുമാർ, ഗോപൻ ശാസ്തമംഗലം, സതീതമ്പി, ഷീല എബ്രഹാം രഞ്ജിനി സുധീരൻ, മിനി ദീപക് എന്നിവരും സംസാരിച്ചു. വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് 5 മണിക്കൂർ നീണ്ട സംഗീതാ അർച്ചന ശ്രദ്ധേയമായി.
    *🟨എല്ലാ ദിവസവും ആഘോഷിക്കുന്നതാണ് റോയിയുടെ രീതി, കുടുംബം തകര്‍ക്കുന്ന രീതിയില്‍ ചില യൂട്യൂബര്‍മാര്‍ വാര്‍ത്ത നല്‍കുന്നു; കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്*
കൊച്ചി : കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ. സിജെ റോയിയുടെ മരണത്തിന് പിന്നാലെ പല യൂട്യൂബര്‍മാരും കുടുംബം തകര്‍ക്കുന്ന രീതിയില്‍ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്._

_ഇത്തരത്തില്‍ വേട്ടയാടുന്നത് വളരെ മ്ലേച്ചകരമായ കാര്യമാണ്. എല്ലാ ദിവസവും ആഘോഷിക്കുന്നതാണ് സിജെ റോയിയുടെ രീതി._ _ഒരുതരത്തിലുള്ള തെറ്റായ കാര്യങ്ങളും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയ്തിട്ടില്ലെന്ന് ഇവിട എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സിജെ റോയിയുടെ മരണത്തിനുശേഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ മോശമായ കാര്യമാണ്._ _സാധാരണ നടപടികളുടെ ഭാഗമായാണ് ആദായ നികുതി പരിശോധന നടന്നത്._ _ഇതുപോലെ ജിഎസ്‍ടി ഉദ്യോഗസ്ഥരുടെ പരിശോധനയും നടക്കാറുണ്ട്. ആദായ നികുതി വകുപ്പിന്‍റെ പരിശോധനകളുമായി പൂര്‍ണമായും സഹകരിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സമര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും റോയിയുടെ മരണത്തിലുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ടിഎ ജോസഫ് പറഞ്ഞു._

_സിജെ റോയിയുടെ നഷ്ടം ഉള്‍ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്ന ഒന്നും പറയരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ട്._ _അതിനാല്‍ അതേക്കുറിച്ച്‌ കൂടുതല്‍ ഒന്നും പറയുന്നില്ല. 2016 ഇല്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി കമ്പനി സഹകരിച്ചിരുന്നു. എല്ലാ ഉദ്യോഗസ്ഥരും നന്നായിട്ടാണ് ഇടപെട്ടത്. ഇങ്ങനെ തന്നെയാണ് ബെംഗളൂരുവിലും പരിശോധന നടന്നതെന്നാണ് കരുതുന്നതെന്നും ടിഎ ജോസഫ് പറഞ്ഞു._ _ആരുടെയെങ്കിലും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഇരട്ടിയായി തിരിച്ചുകൊടുക്കും. ആര്‍ക്കും പണം കൊടുക്കാനുള്ളതായി അറിയില്ല. നിക്ഷേപം എന്ന പേരില്‍ പണം വാങ്ങിയതിന് രേഖ കൊണ്ടുവന്നാല്‍ ഇരട്ടിയായി തിരിച്ചു നല്‍കും._ _കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് ഇങ്ങോട്ടാണ് പണം കിട്ടാനുള്ളത്. സീറോ നിക്ഷേപമാണ് കമ്ബനിക്കുള്ളതെന്നും ടിഎ ജോസഫ് പറഞ്ഞു._

_മരിച്ചയാളെ പോലും ഇത്തരത്തില്‍ വേട്ടയാടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ടിഎ ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലുമടക്കം എല്ലായിടത്തും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രൊജക്ടുകള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. തങ്ങളുടെ ഇടപാടുകാര്‍ ഒരുകാരണവശാലം ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ടിഎ ജോസഫ് പറഞ്ഞു._ _കമ്പനിയില്‍ ആരും നിക്ഷേപകരായിട്ടില്ല. എല്ലാ സൈറ്റുകളിലും ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍റെ മരണം ജോലികളെ ബാധിക്കില്ല. ഉപഭോക്താക്കള്‍ ആശങ്കപെടേണ്ട സാഹചര്യമില്ല._ _ഏതു പ്രശ്നത്തെയും തരണം ചെയ്ത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്നും ടിഎ ജോസഫ് പറഞ്ഞു. ചില യൂട്യൂബേഴ്സ് മാത്രമാണ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. മുഖ്യധാര മാധ്യമങ്ങളടക്കം നല്‍കിയ പിന്തുണക്ക് നന്ദിയുണ്ടെന്നും ടി എ ജോസഫ് പറഞ്ഞു.

    *🟨മൈലേജ് തട്ടിപ്പ് തെളിഞ്ഞു; വാഹന വിൽപ്പന റദ്ദാക്കാൻ കോടതി ഉത്തരവ്*
*തുക തിരികെ നൽകാനും നഷ്ടപരിഹാരം നൽകാനും കോടതി*
അൽ ഐൻ: വാഹനത്തിന്റെ ഓഡോമീറ്ററിൽ കൃത്രിമം നടത്തി മൈലേജ് കുറച്ച് കാണിച്ച് വിറ്റ കേസിൽ, അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വാഹന വിൽപ്പന കരാർ റദ്ദാക്കി. വാഹനം വിറ്റ യുവാവ് വാങ്ങിയ തുക പൂർണമായി തിരികെ നൽകുകയും, പരാതിക്കാരന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.

1,49,000 കിലോമീറ്റർ ഓടിയ വാഹനം വെറും 13,000 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചാണ് 85,000 ദിർഹത്തിന് വാഹനം വിറ്റതെന്ന് കോടതി കണ്ടെത്തി. സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യത്തിലൂടെയായിരുന്നു വിൽപ്പന നടന്നത്. വാഹനം വാങ്ങിയ വ്യക്തി ബാങ്ക് ഫിനാൻസിംഗ് വഴിയാണ് പണം അടച്ചത്.

എന്നാൽ പിന്നീട് വാഹനത്തിന്റെ ഔദ്യോഗിക ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് ഓഡോമീറ്ററിൽ വൻതോതിൽ കൃത്രിമം നടന്നതായി വ്യക്തമായത്. ഇതോടെ തനിക്കുണ്ടായ നഷ്ടം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് വാങ്ങിയ വ്യക്തി കോടതിയെ സമീപിച്ചു. വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍