രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം നൽകി.

കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 'സർവ്വം എ ഐ മയം' എന്നപേരിൽ രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകി. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ.യു നടത്തി. എന്താണ് എ ഐ എന്നും,അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും ഈ എ ഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണമെന്നും ക്ലാസ്സിലൂടെ വിശദീകരിച്ചു .

മൊബൈൽ ഫോൺ  ഉപയോഗിച്ച് രക്ഷിതാക്കൾഎഐ പ്രവർത്തനങ്ങൾ പരിചയപ്പെട്ടു. നമ്മുടെ മാനുഷിക മൂല്യങ്ങളും നിയന്ത്രണവും നഷ്ടപ്പെടാതെ സാങ്കേതികവിദ്യകളോട് സഹകരിച്ച് മുന്നോട്ടുപോകണമെന്ന് ഈ ബോധവൽക്കരണ ക്ലാസിലൂടെ രക്ഷിതാക്കൾ മനസ്സിലാക്കി. 9 -ാം ക്ലാസ് വിദ്യാർത്ഥികളായ അദ്രിനാഥ്, അലക്സ് എന്നിവരാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകിയത്. സ്കൂൾ തല ലിറ്റിൽകൈറ്റ്സ് അധ്യാപകരായ വിൻസെൻ്റ് ഡി.കെ,നിഷ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍