നിയന്ത്രണം വിട്ട് മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണ്ടിൽ ഇടിച്ചു.അപകടം


താമരശ്ശേരി: താമരശ്ശേരി ചുങ്കം -മുക്കം റോഡിൽ മിച്ചഭൂമി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ച് അപകടം.
സിഗരറ്റ് കയറ്റി മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന മിനി കണ്ടെയ്നറാണ് അപകടത്തിൽപ്പെട്ടത് .
വാഹനത്തിൽ ഉണ്ടായിരുന്ന താമരശ്ശേരി കെടവൂർ സ്വദേശി ബിനു, കൊയിലാണ്ടി സ്വദേശി ഷനൂസ് എന്നിവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് താമരശ്ശേരി - മുക്കം റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു: താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി അപകടത്തെ തുടർന്ന്  റോഡിൽ ഒഴുകിയ ഓയിൽ നീക്കം ചെയതു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍