മഴ... മഴ...ന്യൂനമര്‍ദ്ദം; നാളെ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും  ഭൂമധ്യരേഖയ്ക്കു സമീപമുള്ള  ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ  ന്യൂനമര്‍ദ്ദം (Low Pressure Area)  രൂപപ്പെട്ടു.  ഇത്  24 മണിക്കൂറിനുള്ളില്‍  പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍  ശക്തി പ്രാപിക്കാന്‍ സാധ്യത.  ഭൂമധ്യരേഖയ്ക്കു  സമീപമുള്ള  ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക്  കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലിനു  മുകളിലായി സ്ഥിതി ചെയ്തിരുന്ന  ചക്രവാതചുഴി  (Cyclonic Circulation)  പുതിയ ന്യൂന മര്‍ദ്ദത്തില്‍ ലയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ചെറിയതോതിൽ മഴ ലഭിച്ചു.

കേരളത്തില്‍  ഫെബ്രുവരി  21  മുതല്‍  25 വരെ യുള്ള തീയതികളില്‍  നേരിയ /ഇടത്തരം  മഴയ്ക്കും  21,22 തീയതികളില്‍ ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍