എൻഡോസ്കോപ്പി മെഷിൻ കൈമാറി

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗത്തിന് എൻഡോ സ്കോപ്പി മെഷിൻ കൈമാറി. നൂതനമായ സാങ്കേതിക വിദ്യയോട് കൂടിയ ഈ ഉപകരണം മെഡിക്കൽ കോളേജിലെ
രോഗ നിർണ്ണയത്തിന് ഒരു മുതൽ കൂട്ടാകും. കാരുണ്യ പ്രവർത്തകനും
താമരശ്ശേരി പള്ളിപ്പുറം 
കിഴക്കെ പറമ്പിൽ സി.കെ. സിബിയാണ്
മെഷീൻ സംഭാവന നൽകിയത്.
ഇ. എൻ.ടി. ഡിപ്പാർട്ട്മെന്റിൽ നടന്ന 
ചടങ്ങിൽ പ്രസ്തുത മെഷീൻ സി.കെ.
സിബിയിൽ നിന്നും
വകുപ്പ് മേധാവി ഡോ.
കെ.പി.സുനിൽകുമാർ
ഏറ്റുവാങ്ങി. ഡോക്ടർമാരായ ശ്രീജിത് , സമീർ , സമീർ , സൗമ്യ എന്നിവരും
യദുകൃഷ്ണ , ഇന്ദിര, അലീഷ , തുടങ്ങിയവരും
പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍