കർണാടകയിൽ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു

ബെംഗളൂരു| 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന മൊബൈല്‍ ഫോണുകളുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് സ്കൂ‌ളിൽ ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ മൊബൈൽ ഫോൺ നൽകിയാൽ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുമെന്നും ഇപ്പോൾ 16 വയസിന് താഴെയുള്ള കുട്ടികൾ ലോഗിൻ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍