മലയോര ഹൈവേ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും


സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28ാം മൈല്‍-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപുറം റീച്ചിന്റെയും ഉദ്ഘാടനവും ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇന്ന് (മാര്‍ച്ച് 7) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

രാവിലെ 10ന് തലയാട് ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എം.എല്‍.എമാരായ അഡ്വ. കെ എം സച്ചിന്‍ ദേവ്, ഡോ. എം കെ മുനീര്‍, ലിന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

28ാം മൈല്‍ മുതല്‍ തലയാട് വരെ 6.79 കിലോമീറ്റര്‍ നീളത്തില്‍ 50 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തലയാട് പാലവും 12 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട്. തലയാട് മുതല്‍ മലപുറം വരെ ഒന്നാം ഘട്ടമായി 9.99 കിലോമീറ്റര്‍ നീളത്തില്‍ 58.9 കോടി രൂപ സാങ്കേതികാനുമതിയിലാണ് മലയോര ഹൈവേയായി വികസിപ്പിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍