മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു; 3 പേർക്ക് പരിക്ക് .

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടി പാർലറും എറിഞ്ഞു തകർത്തു. കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ എൻ.ഐ.ടി. വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു.ബിജു എന്നയാളാണ് മദ്യലഹരിയിലെത്തി സ്ഥാപനങ്ങൾക്ക് നേരേ അക്രമം അഴിച്ചുവിട്ടത്. സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാൾ കല്ലെറിയുകയായിരുന്നു.

കല്ലേറിൽ സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടിപാർലർ ജീവനക്കാരൻ, ബ്യൂട്ടി പാർലറിലെത്തിയ വിദ്യാർഥി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍