പ്രഭാത വാർത്തകൾ

🟨ഇ​റാ​ൻ സം​ഘ​ർ​ഷം: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യെ ത​ള്ളി ട്രം​പ്; സ്പെ​യി​നു​മാ​യി വ്യാ​പാ​ര ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു
വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളോ​ട് വി​യോ​ജി​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് മേ​ലു​ള്ള വ്യോ​മാ​ക്ര​മ​ണ​ത്തെ പി​ന്തു​ണ​യ്ക്കാ​ത്ത ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച ട്രം​പ്, സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച സ്പെ​യി​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും പ്ര​ഖ്യാ​പി​ച്ചു.

ഇ​റാ​നി​ലെ 'ഭ​ര​ണ​കൂ​ട മാ​റ്റ​ത്തി​ന്' വേ​ണ്ടി​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ്രി​ട്ട​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് 'പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ' മാ​ത്ര​മേ സ്വീ​ക​രി​ക്കൂ എ​ന്ന സ്റ്റാ​ർ​മ​റു​ടെ നി​ല​പാ​ടി​നെ​തി​രെ ട്രം​പ് രം​ഗ​ത്തെ​ത്തി. അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള സു​ദൃ​ഢ​മാ​യ ബ​ന്ധം ഇ​പ്പോ​ൾ പ​ഴ​യ​തു​പോ​ലെ​യ​ല്ലെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, സ്റ്റാ​ർ​മ​റു​ടെ തീ​രു​മാ​നം ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

‌ഇ​റാ​ൻ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്കാ​യി ത​ങ്ങ​ളു​ടെ മ​ണ്ണി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് വ്യ​ക്ത​മാ​ക്കി​യ​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തി​ന് തി​രി​ച്ച​ടി​യാ​യി സ്പെ​യി​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളും അ​മേ​രി​ക്ക നി​ർ​ത്തി​വെ​ച്ചു. കൂ​ടാ​തെ, സ്പെ​യി​നി​നെ​തി​രെ പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും ട്രം​പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണാ​ത്മ​ക​മാ​യ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ യൂ​റോ​പ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​താ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

    *🟨ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കു​രു​ന്നു​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ്*
മി​നാ​ബ്: ദ​ക്ഷി​ണ ഇ​റാ​നി​ലെ മി​നാ​ബ് ന​ഗ​ര​ത്തി​ൽ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കു​രു​ന്നു​ക​ളു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന‌​ട​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​വാ​സ മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മാ​ക്കി ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഈ ​പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും സൈ​ന്യം ന​ട​ത്തി​യ ന‌‌​ട​പ‌ി​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു.

"ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ കൊ​ന്ന​വ​ർ​ക്ക് മാ​പ്പി​ല്ല" എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന ഇ​ത്ത​രം ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​ന് ലോ​കം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

    *🟨യു​എ​ൻ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് മെ​ലാ​നി​യ ട്രം​പ്*
ന്യൂ​യോ​ർ​ക്ക്: സം​ഘ​ർ​ഷ ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ​ത്തെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യു​എ​ൻ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള ഈ ​യോ​ഗം ന​ട​ന്ന​ത്. ഒ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്‍റെ പ​ങ്കാ​ളി ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്.

സ​ഹി​ഷ്ണു​ത​യും ലോ​ക​സ​മാ​ധാ​ന​വും വ​ള​ർ​ത്തു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചാ​ണ് മെ​ലാ​നി​യ ട്രം​പ് സം​സാ​രി​ച്ച​ത്. യു​ദ്ധ​മു​ഖ​ത്ത് കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. "ലോ​ക​മെ​മ്പാ​ടു​മു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​മേ​രി​ക്ക നി​ല​കൊ​ള്ളു​ന്നു. സ​മാ​ധാ​നം ഉ​ട​ൻ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു," മെ​ലാ​നി​യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​ഘ​ർ​ഷം കു​ട്ടി​ക​ളെ എ​ങ്ങ​നെ​യെ​ല്ലാം ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് യു​എ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ റോ​സ്മേ​രി ഡി​കാ​ർ​ലോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. നി​ല​വി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ കാ​ര​ണം ഇ​സ്രാ​യേ​ൽ, യു​എ​ഇ, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ച​താ​യും ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് മാ​റി​യ​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​നി​യാ​ഴ്ച ഇ​റാ​നി​ലെ മി​നാ​ബ് ന​ഗ​ര​ത്തി​ലു​ള്ള ഒ​രു പ്രൈ​മ​റി സ്കൂ​ളി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ യോ​ഗ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. 153 പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലു​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സൈ​ന്യം സ്കൂ​ളു​ക​ളെ ല​ക്ഷ്യം വ​യ്ക്കി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ പ്രെ​സി​ഡ​ൻ​സി കാ​ല​യ​ള​വി​ലെ ആ​ദ്യ ദി​വ​സം ത​ന്നെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​മേ​രി​ക്ക യോ​ഗം വി​ളി​ച്ച​ത് കാ​പ​ട്യ​മാ​ണെ​ന്ന് യു​എ​ന്നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​മീ​ർ സ​യീ​ദ് ഇ​റ​വാ​നി വി​മ​ർ​ശി​ച്ചു. ഇ​റാ​നി​ലെ സ്കൂ​ൾ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യ​വും പ്ര​തി​ക​രി​ച്ചു.

    *🟨ആ​ന്ത്രോ​പ്പി​ക്കി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി ട്രം​പ് ഭ​ര​ണ​കൂ​ടം; പെ​ന്‍റ​ഗ​ൺ ക​രാ​ർ ഓ​പ്പ​ൺ എ​ഐ​യ്ക്ക്*
വാ​ഷിം​ഗ്ട​ൺ: നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ 'ആ​ന്ത്രോ​പ്പി​ക്കി​നെ' ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന ക​മ്പ​നി​യു​ടെ നി​ല​പാ​ടാ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന്, യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ (പെ​ന്‍റ​ഗ​ൺ) നി​ർ​ണാ​യ​ക​മാ​യ എ​ഐ ക​രാ​ർ ആ​ന്ത്രോ​പ്പി​ക്കി​ന് പ​ക​രം ഓ​പ്പ​ൺ എ​ഐ​യ്ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും പ്ര​തി​രോ​ധ ശാ​ക്തീ​ക​ര​ണ​ത്തി​നു​മാ​യി അ​ത്യാ​ധു​നി​ക എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം നീ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ആ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നോ യു​ദ്ധ​മു​ഖ​ത്തോ ത​ങ്ങ​ളു​ടെ ക്ലോ​ഡ് എ​ഐ മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​യ​പ​ര​മാ​യി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​ന്ത്രോ​പ്പി​ക് അ​റി​യി​ച്ചി​രു​ന്നു. ഈ ​നി​ല​പാ​ട് രാ​ജ്യ​താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഭ​ര​ണ​കൂ​ടം ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, യു​എ​സ് സൈ​ന്യ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് 'ചാ​റ്റ് ജി​പി​ടി'​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ്പ​ൺ എ​ഐ​യ്ക്ക് വ​മ്പ​ൻ ക​രാ​ർ ല​ഭി​ച്ച​ത്. സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ത​ന്ത്ര​പ്ര​ധാ​ന​മാ​യ നീ​ക്ക​ങ്ങ​ൾ​ക്കും ഓ​പ്പ​ൺ എ​ഐ​യു​ടെ സേ​വ​നം ഇ​നി പെ​ന്‍റ​ഗ​ൺ ഉ​പ​യോ​ഗി​ക്കും.

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ധാ​ർ​മി​ക​മാ​യ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് എ​ഐ മേ​ഖ​ല​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ടെ​ക് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

   *🟨പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; എ​ണ്ണ വി​ത​ര​ണ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് റ​ഷ്യ​യു​ടെ സ​ഹാ​യ വാ​ഗ്ദാ​നം*
മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി റ​ഷ്യ. എ​ണ്ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​യ്ക്ക് റ​ഷ്യ​യു​ടെ സ​ഹാ​യ വാ​ഗ്ദാ​നം.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ന് വ​ഴി​വ​ച്ചു.

ഇ​തേ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം കൂ​ടി നി​ല​വി​ൽ വ​ന്ന​തോ​ടെ ആ​ഗോ​ള എ​ണ്ണ​വി​ത​ര​ണ​ത്തെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടെ​യാ​ണ് സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തേ​ക്കു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യു​ടെ 40 ശ​ത​മാ​ന​ത്തോ​ളം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സ് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പി​ൻ​വ​ലി​ച്ചു.

എ​ന്നാ​ൽ നാ​ല് ആ​ഴ്ച വ​രെ രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം കൈ​വ​ശ​മു​ണ്ടെ​ന്ന് ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.
 
   *🟨ഇ​റാ​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ; ല​ക്ഷ്യം താ​ത്കാ​ലി​ക ഭ​ര​ണ​സ​മി​തി*
ടെ​ൽ അ​വീ​വ്: ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ഇ​സ്ര​യേ​ൽ. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ വ​ധി​ച്ച​തി​ന് പി​ന്നാ​ലെ വീ​ണ്ടും ഇ​റാ​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ക​യാ​ണ് ഇ​സ്ര​യേ​ൽ.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​താ​യി ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ചാ​ണ് ഇ​സ്ര​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​റാ​ന്‍റെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​ണ് ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ താ​ത്കാ​ലി​ക ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു.

ഇ​റാ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളെ​ന്ന് ഇ​സ്ര​യേ​ൽ വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ടെ​ഹ്‌​റാ​നി​ൽ ക​ന​ത്ത പു​ക​യും സ്ഫോ​ട​ന​ശ​ബ്ദ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

    *🟨രാ​ജ്യ​ത്തി​ന​ക​ത്ത് പ​തി​ച്ച​ത് ഒ​രു മി​സൈ​ൽ മാ​ത്രം; വ്യോ​മാ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചെ​ന്ന് യു​എ​ഇ*
അ​ബു​ദാ​ബി: ഇ​റാ​ൻ ന​ട​ത്തി​യ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​താ​യും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു​എ​ഇ. രാ​ജ്യ​ത്തെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും യു​എ​ഇ ഭ​ര​ണ​കൂ​ടം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‌
രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ യു​എ​ഇ സു​സ​ജ്ജ​മാ​ണെ​ന്നും ഏ​ത് സ​മ​യ​ത്തും സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ ആ​കാ​ശ​ത്ത് വ​ച്ച് ത​ന്നെ പ്ര​തി​രോ​ധി​ച്ച​താ​യാ​ണ് യു​എ​ഇ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ന്‍റെ 186 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് യു​എ​ഇ ല​ക്ഷ്യ​മാ​ക്കി​യെ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​തി​ൽ 172 എ​ണ്ണ​വും വ്യോ​മ​പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്ത​താ​യി യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ക്കു​ന്നു. 13 എ​ണ്ണം ക​ട​ലി​ൽ വീ​ണു. ഒ‌​രു മി​സൈ​ൽ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ​തി​ച്ച​ത്.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന് അ​യ​ച്ച 812 ഡ്രോ​ണു​ക​ളി​ൽ 755 എ​ണ്ണ​വും ല​ക്ഷ്യം കാ​ണു​ന്ന​തി​ന് മു​ൻ​പാ​യി യു​എ​ഇ സൈ​ന്യം ത​ക​ർ​ത്തു. 57 ഡ്രോ​ണു​ക​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ മൂ​ന്ന് മ​ര​ണ​വും 68 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മി​സൈ​ലു​ക​ൾ നേ​രി​ട്ട് പ​തി​ച്ച​ല്ല ജ​ന​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും ത​ക​ർ​ക്ക​പ്പെ​ട്ട ഡ്രോ​ണു​ക​ളു​ടെ​യും മി​സൈ​ലു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴേ​ക്ക് പ​തി​ച്ചാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും യു​എ​ഇ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

    *🟨അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 787 ആ​യി*
ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വി​ട്ട് റെ​ഡ് ക്രെ​സ​ന്‍റ്. ഇ​റാ​നി​ലെ 153 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നു. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ 504 സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ആ​കെ 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 787 ആ​യി. പോ​രാ​ട്ടം പി​ശാ​ചി​നോ​ട്, ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ൻ ‘പി​ശാ​ചി​നോ​ട്’ പോ​രാ​ടു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ മി​സൈ​ൽ വി​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്നും കാ​റ്റ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​നെ​തി​രെ ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം കാ​ലം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും കാ​റ്റ്സ് വ്യ​ക്ത​മാ​ക്കി.

    *🟨നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം, ജാസ്ലിയ മരണത്തിലും മങ്ങാത്ത പുഞ്ചിരി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം*
 കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി.

 എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന്  പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. 

ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.

സ്പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭ
പഠനത്തോടൊപ്പം ‌സ്പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ‌്ലിയ. ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതീക്ഷയായി മോണിംഗ് സ്‌റ്റാർ കോളേജിലെത്തിയ ജാസ‌ിയ പഠനത്തോടൊപ്പം സ്പോർട്‌സിൽ യുണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്‌ഥിരോത്സാഹത്തോടെ പരിശ്രമിച്ചുവരവേയാണ് ജാസ്‌ലിയയെ വിധി കവർന്നെടുത്തത്.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍