തച്ചംപൊയിൽ ഇരട്ടക്കുളങ്ങരയിൽ ഉത്സവത്തിനിടെ തർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു


താമരശ്ശേരി: ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. തച്ചംപൊയിൽ ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ചായിരുന്നു തര്‍ക്കം.

കോമരത്തിന്റെ വാള്‍ ഉപയോഗിച്ചാണ് വെട്ടിയത്. 2 പേര്‍ക്ക് വയറിനും ഒരാള്‍ക്ക് തലയ്ക്കുമാണ് വെട്ടേറ്റത്. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) എന്നിവർക്കാണ് വയറിന് പരുക്കേറ്റത്.ഇവരുടെ തന്നെ ന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) ന് തലക്ക് പരുക്കേറ്റു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളായ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും മർദ്ദനമേറ്റു.എല്ലാവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച 7:30 തോടെ ആണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍