പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കോഴിക്കോട്: പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിഷ (38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം.
തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ഇവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ഭർത്താവ്: ദിനേശൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍