മാക്കൂട്ടം - പുതുശ്ശേരിക്കുന്ന് റോഡ് ഉദ്ഘാടനം
എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച മാക്കൂട്ടം - പുതുശ്ശേരിക്കുന്ന് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി എം മനോജ് നിർവഹിച്ചു.
പരിപാടിയിൽ മുൻ വാർഡ് മെമ്പർ റസീന ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുറഹിമാൻ, ഇസ്ഹാക്ക് മാസ്റ്റർ, കെ.എം.നാസർ, നൗഫൽ വട്ടോളി, ഷാഫി കെ.പി, ശിഹാദ്. എ.ടി, സുലൈമാൻ പി.സി, അബൂബക്കർ പി.ഡി, മുഹമ്മദ് ബറോണ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍