നവീകരിച്ച സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കുംസായാഹ്ന ശാഖയും ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി : താമരശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ ചുങ്കത്തുള്ള നവീകരിച്ച ബാങ്കിന്റെ ഉദ്ഘാടനവും പുതുതായി ഏർപ്പെടുത്തുന്ന സായാഹ്ന ശാഖയും കേരള ബാങ്ക് പ്രസിഡണ്ട് പി മോഹനൻ മാസ്റ്റർ നിർവഹിച്ചു. ,താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിഅധ്യക്ഷത വഹിച്ച ചടങ്ങിൽ
താമരശ്ശേരി അസിസ്റ്റൻറ് രജിസ്റ്റർ ജനറൽ
കെഎം അഭിലാഷ് കെ ബാബു . ടി മഹറൂഫ് പി സി അഷ്റഫ്. വി കെ അഷ്റഫ്
എ പി മുസ്തഫ.ഗിരീഷ് തേവള്ളി പിസി അബ്ദുൽ റഹീം മാസ്റ്റർ
പി കെ വിജിത്ത്പിസി അബ്ദുൽ അസീസ് പി ബിജു ' കെ വിജയകുമാർ ' എ പി ചന്തു മാസ്റ്റർ ' കെ വി സെബാസ്റ്റ്യൻ 'തുടങ്ങിയവർ
ചടങ്ങിൽ സംസാരിച്ചു ബാങ്ക് സെക്രട്ടറി കെ വി അജിത റിപ്പോർട്ട് അവതരിപ്പിച്ചു .
മുതിർന്ന മുൻ ബാങ്ക് ഡയറക്ടർ തങ്കപ്പൻ മാസ്റ്ററിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചും പുതിയ ബാങ്കിൻറെ ലോക്കർ ഉദ്ഘാടനവും അസിസ്റ്റൻറ് രജിസ്റ്റർ ജനറൽ കെ എം അഭിലാഷ് നിർവഹിച്ചു.
പൊതുജനങ്ങൾക്ക് സഹകരണ ബാങ്കുകൾ വഴി കൂടുതൽ സമയത്തിലും വേഗതയിലും സേവനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് താമരശ്ശേരി ചുങ്കത്ത് രാവിലെ എട്ടുമണി മുതൽ വൈകുന്നേരം എട്ടുമണിവരെ പ്രവർത്തിക്കുന്ന പുതിയ ശാഖ ഓപ്പൺ ചെയ്തിട്ടുള്ളത്.ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ പി ഉല്ലാസ് കുമാർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍