കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

ആഗോളവിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇറാനില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിന്നാലെ ഇന്നലെ ഞായറാഴ്ച ആയിട്ടുകൂടി വില കൂടിയിരുന്നു.അതുകൊണ്ടുതന്നെ ഇന്നും വില കൂടുതലായിരിക്കുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇപ്പോള്‍ നിലവിലുളള റെക്കോര്‍ഡ്. നിലവില്‍ ഏറ്റവും വലിയ സ്വര്‍ണഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് ക്ഷാമം ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്‍, ഇസ്രയേല്‍ സംഘര്‍ഷം കനത്തതോടെ ഇറാന്‍, ഇസ്രയേല്‍, ഇറാഖ് , ജോര്‍ദാന്‍, ഖത്തര്‍, ബഹ്‌റിന്‍ , കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ വ്യാമാതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇത് ചരക്ക് നീക്കത്തെ ബാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ക്ഷാമം രൂക്ഷമാകാന്‍ കാരണമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍