കായിക പ്രതിഭകൾക്ക് അനുമോദനം നൽകി


പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും അധ്യാപകനും അനുമോദനം നൽകി. 

ദേശീയ റഗ്ബി മത്സരത്തിൽ സിൽവർ മെഡൽ നേടിയ കേരള ടീം അംഗം വി എസ് ഖദീജ റജ, ബേസ്ബോൾ ദേശീയതല മത്സരത്തിൽ പങ്കെടുത്ത കേരള ടീം അംഗം ആദിൽഷാൻ, പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കായികാധ്യാപകൻ ഡോ. കെ മുഹമ്മദ് സാദിഖ് എന്നിവർക്കാണ് അനുമോദനം നൽകിയത്. 

പരിപാടി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് എൻ അജിത് കുമാർ അധ്യക്ഷനായി. എസ് എം സി ചെയർമാൻ ബിജിത്ത് ലാൽ, പിടിഎ വൈസ് പ്രസിഡണ്ട് പി പി അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ ഇ എസ് സിന്ധു, കെ മുനീർ, വിഎച്ച് അബ്ദുൽസലാം എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് സ്വാഗതവും വി അബ്ദുൽസലീം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍