കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ആഭരണപ്രേമികള്‍ക്ക് സന്തോഷിക്കാം.
കൂടിയും കുറഞ്ഞും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംഘര്‍ഷത്തിലാക്കിയിരുന്ന സ്വര്‍ണവില ഒടുവില്‍ ആഭരണ പ്രേമികള്‍ ആഗ്രഹിച്ചതുപോലെ ഇന്നലെ ഒരു ലക്ഷത്തിന് താഴെ വീണു. എന്നാല്‍ അധികം സന്തോഷിക്കുന്നതിന് മുന്‍പേതന്നെ ഇന്നലെ വൈകുന്നേരം രണ്ട് തവണ വില വര്‍ധിച്ച് വീണ്ടും ഒരു ലക്ഷത്തിന് മുകളില്‍ പോവുകയും ചെയ്തു. ഇനിയും സ്വര്‍ണവില കുറയാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവില വന്‍ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണവില താഴേക്ക് പോകുന്നതുമാണ് നമ്മള്‍ കണ്ടത്. ഇപ്പോഴത്തെ വിലക്കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഇന്നത്തെ സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 1,02,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,865 രൂപയും. ഇന്നലെ ഒടുവില്‍ രേഖപ്പെടുത്തിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ന് പവന് 2160 രൂപയും ഗ്രാമിന് 270 രൂപയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 84,600 രൂപയാണ് വില. ഗ്രാമിന് 10,575 രൂപയും. 220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ 14 കാരറ്റ് സ്വര്‍ണത്തിന് 65,880 രൂപയും ഒരു പവന്‍ 9 കാരറ്റ് സ്വര്‍ണത്തിന് 42,520 രൂപയുമാണ് ഇന്നത്തെ വിപണിവില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍