സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, ലിറ്ററിന് 4 രൂപ കൂട്ടും; പ്രഖ്യാപനം മെയ്യ് 6ന് ശേഷം

കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടും. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ്യ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. ഇന്ന് തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോ​ഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍