ഇന്നത്തെ പ്രധാന വാർത്തകൾ


🟨ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കും', ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ത്തു."

ടെ​ഹ്റ​ൻ: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന പേ​രു​ള്ള ഈ ​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

136 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​പാ​ലം ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ക​രാ​ജു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് നി​ന്ന് ക​ന​ത്ത പു​ക ഉ​യ​രു​ന്ന​തി​ന്‍റെ​യും പാ​ലം ത​ക​രു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

"ഇ​റാ​നി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം ഇ​ടി​ഞ്ഞു​വീ​ഴു​ന്നു. ഇ​ത് ഇ​നി ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്കി​ല്ല, ഇ​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും'.- ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ട്രൂ​ത്തി​ൽ പ​ങ്കു​വ​ച്ച് ട്രം​പ് കു​റി​ച്ചു. "വ​ള​രെ വൈ​കു​ന്ന​തി​ന് മു​മ്പ്' ഇ​റാ​ൻ ഒ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​റാ​നെ "ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കും' എ​ന്ന ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് പാ​ല​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
 
   *🟨അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പി​ൽ അ​ഴി​ച്ചു​പ​ണി, അ​റ്റോ​ർ​ണി ജ​ന​റ​ൽ സ്ഥാ​ന​ത്തു​നി​ന്ന് പാം ​ബോ​ണ്ടി​യെ നീ​ക്കി*
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​ക്കൊ​ണ്ട് അ​റ്റോ​ർ​ണി ജ​ന​റ​ൽ സ്ഥാ​ന​ത്തു​നി​ന്ന് പാം ​ബോ​ണ്ടി​യെ നീ​ക്കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ട്രം​പ് ത​ന്‍റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. പാം ​ബോ​ണ്ടി​ക്ക് പ​ക​രം ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ ടോ​ഡ് ബ്ലാ​ഞ്ചി​നെ ആ​ക്ടിം​ഗ് അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി ട്രം​പ് നി​യ​മി​ച്ചു.

ട്രം​പി​ന്‍റെ വി​ശ്വ​സ്ത​യാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന പാം ​ബോ​ണ്ടി​യെ പെ​ട്ടെ​ന്ന് മാ​റ്റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം എ​റി​ക് സ്വാ​ലെ​ലി​നെ​തി​രെ​യു​ള്ള എ​ഫ്ബി​ഐ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് പാം ​ബോ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ട്ടി വി​വ​രം ന​ൽ​കി എ​ന്ന് ട്രം​പ് സം​ശ​യി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യി​രു​ന്ന ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പാം ​ബോ​ണ്ടി കാ​ണി​ച്ച താ​മ​സം ട്രം​പി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ മാ​റ്റ​ത്തി​ന് പി​ന്നാ​ലെ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​ർ തു​ള​സി ഗ​ബ്ബാ​ർ​ഡി​നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​ന്‍റെ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം തു​ള​സി​ക്കെ​തി​രെ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​വ​ർ​ക്കും ഉ​ട​ൻ ത​ന്നെ സ്ഥാ​നം ന​ഷ്ട​മാ​യേ​ക്കാം എ​ന്നാ​ണ് സൂ​ച​ന​ക​ൾ.

    *🟨സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​രാ​കാ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​നം*
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും വി​​​​ദ്വേ​​​​ഷ​​​​വും നി​​​​റ​​​​ഞ്ഞ ലോ​​​​ക​​​​ത്ത് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​റു​​​​മ​​​​ണ​​​​വും പ്ര​​​​കാ​​​​ശ​​​​വും പ​​​​ര​​​​ത്താ​​​​ൻ മെ​​​​ത്രാ​​​​ന്മാ​​​​രോ​​​​ടും വൈ​​​​ദി​​​​ക​​​​രോ​​​​ടും വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ടും ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മൂ​​​റോ​​​ൻ കൂ​​​ദാ​​​ശ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

എ​​​​ല്ലാ ക്രൈ​​​​സ്ത​​​​വ​​​​രും ക്രി​​​​സ്തു​​​​വി​​​​ന്‍റെ നി​​​​യോ​​​​ഗം തു​​​​ട​​​​രാ​​​​നാ​​​​ണു വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​യ വി​​​​ളി​​​​യ​​​​നു​​​​സ​​​​രി​​​​ച്ചും പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​ന്‍റെ സ്വ​​​​രം ശ്ര​​​​വി​​​​ച്ചും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​വും ഈ ​​​​നി​​​​യോ​​​​ഗം നാം ​​​​തു​​​​ട​​​​രേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ക്രി​​​​സ്തു​​​​വി​​​​ന്‍റെ മൗ​​​​തി​​​​ക​​​​ശ​​​​രീ​​​​ര​​​​മാ​​​​യ സ​​​​ഭ​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ എ​​​​ല്ലാ ക്രൈ​​​​സ്ത​​​​വ​​​​രും, പ്ര​​​​ത്യേ​​​​കി​​​​ച്ച് അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​യ​​​​വ​​​​ർ ദൈ​​​​വ​​​​ജ​​​​ന​​​​ത്തി​​​​ന് ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്യാ​​​​നാ​​​​യി അ​​​​യയ്​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്.

ന​​​​മ്മു​​​​ടെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും ബ​​​​ന്ധ​​​​ങ്ങ​​​​ളും മാറ്റി​​​​വ​​​​ച്ചു​​​​ വേ​​​​ണം അ​​​​തു നി​​​​ർ​​​​വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​ന്ന​​​​ലെ​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാപ്പ, അ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​വൃ​​​​ത്തി സമാ​​​​ധാ​​​​ന​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ക്രൈ​​​​സ്ത​​​​വ​​​​നി​​​​യോ​​​​ഗ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ജീ​​​​വി​​​​ക്കു​​​​മ്പോ​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​രാ​​​​ൽ തി​​​​ര​​​​സ്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​നും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​മു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ളും മു​​​​ന്നി​​​​ലു​​​​ണ്ട്. കു​​​​രി​​​​ശു​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​ക​​​​ണം. അ​​​​തി​​​​ന് സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും ന​​​​മ്മി​​​​ലും മാ​​​​റ്റ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ക​​​​ഴി​​​​വു​​​​ണ്ട്.

പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കു​​​​റ​​​​വു​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ന്നി​​​​ൽ ദൈ​​​​വ​​​​ത്തി​​​​ന്‍റെ കൃ​​​​പ​​​​യി​​​​ലും അ​​​​നു​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളി​​​​ലും ശ​​​​ര​​​​ണം വ​​​​ച്ചു​​​​കൊ​​​​ണ്ട് മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്. വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ ജീ​​​​വി​​​​തം ഇ​​​​താ​​​​ണ് ന​​​​മു​​​​ക്കു കാ​​​​ണി​​​​ച്ചു​​​​ത​​​​രു​​​​ന്ന​​​​ത്. ഭ​​​​യം വെ​​​​ടി​​​​ഞ്ഞ്, ധൈ​​​​ര്യ​​​​പൂ​​​​ർ​​​​വം ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വും പു​​​​ന​​​​രു​​​​ത്ഥാ​​​​ന​​​​വും പ്ര​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്കാ​​​​ക​​​​ണം -​​​​മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

റോം ​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ദേ​​​​വാ​​​​ല​​​​യ​​​​മാ​​​​യ സെ​​​​ന്‍റ് ജോ​​​​ൺ ലാ​​​​റ്റ​​​​റ​​​​ൻ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 5.30ന് (​​​​ഇ​​​​ന്ത്യ​​​​ന്‍ സ​​​​മ​​​​യം രാ​​​​ത്രി ഒ​​​​ന്പ​​​​ത്) ന​​​​ട​​​​ന്ന കാ​​​​ൽ​​​​ക​​​​ഴു​​​​ക​​​​ൽ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ 12 വൈ​​​​ദി​​​​ക​​​​രു​​​​ടെ ​​​​പാ​​​​ദം ക​​​​ഴു​​​​കി.

ഇ​​​​തി​​​​ല്‍ 11 വൈ​​​​ദി​​​​ക​​​​ർ പേ​​​​ര്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യ് 31ന് ​​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യി​​​​ൽ​​​​നി​​​​ന്നു പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രാ​​​​ണ്. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി കാ​​​ൽ​​​ക​​​ഴു​​​ക​​​ൽ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​മാ​​​ർ വൈ​​​ദി​​​ക​​​രു​​​ടെ പാ​​​ദ​​​മാ​​​ണു ക​​​ഴു​​​കി​​​വ​​​ന്നി​​​രു​​​ന്ന​​​ത്. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണ് ഇ​​​തി​​​നു മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്.

തി​​​​രു​​​​ക്ക​​​​ർമ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് ചാ​​​​പ്പ​​​​ലി​​​​ലെ അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ലേ​​​​ക്ക് ലെ​​​യോ മാ​​​​ർ​​​​പാ​​​​പ്പ പ​​​​രി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന എ​​​​ഴു​​​​ന്ന​​​​ള്ളി​​​​ച്ചു​​​​വ​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു വൈ​​​​കും​​​​വ​​​​രെ ആ​​​​രാ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പീ​​​​ഡാ​​​​നു​​​​ഭ​​​​വ തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ലും രാ​​​​ത്രി​​​​യി​​​​ൽ റോ​​​​മി​​​​ലെ കൊ​​​​ളോ​​​​സി​​​​യ​​​​ത്തി​​​​നു ചു​​​​റ്റി​​​​ലും ന​​​​ട​​​​ക്കു​​​​ന്ന കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി​​​​യി​​​​ലും മാ​​​​ർ​​​​പാ​​​​പ്പ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും.

    *🟨ടൂ​​​​​​റി​​​​​​നി​​​​​​ലെ തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യ്ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ ബ​​​​​​ന്ധ​​​​​​മെ​​​​​​ന്നു ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ*
വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ഈ​​​​​​ശോ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം പൊ​​​​​​തി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന ക​​​​​​ച്ച എ​​​​​​ന്നു വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ ക​​​​​​രു​​​​​​തി​​​​​​പ്പോ​​​​​​രു​​​​​​ന്ന ‘ടൂ​​​​​​റി​​​​​​നി​​​​​​ലെ തി​​​​​​രു​​​​​​ക്ക​​​​​​ച്ച’ എ​​​​​​ന്ന​​​​​​പേ​​​​​​രി​​​​​​ൽ അ​​​​​​തി​​​​​​പ്ര​​​​​​ശ​​​​​​സ്ത​​​​​​മാ​​​​​​യ ലി​​​​​​ന​​​​​​ൻ തു​​​​​​ണി​​​​​​ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് പു​​​​​​തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

4.4 മീ​​​​​​റ്റ​​​​​​ർ നീ​​​​​​ള​​​​​​വും 1.1 മീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മു​​​​​​ള്ള ഈ ​​​​​​തു​​​​​​ണി​​​​​​ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്നാ​​​​​​ണ് പു​​​​​​തി​​​​​​യ ഡി​​​​​​എ​​​​​​ൻ​​​​​​എ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​ക​​​​​​ൾ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ പാ​​​​​​ദു​​​​​​വ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി ജ​​​​​​നി​​​​​​ത​​​​​​ക​​​​​​ശാ​​​​​​സ്ത്ര വി​​​​​​ഭാ​​​​​​ഗം പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഡോ. ​​​​​​ജി​​​​​​യാ​​​​​​ന്നി ബാ​​​​​​ർ​​​​​​കാ​​​​​​സി​​​​​​യ ലോ​​​​​​ക​​​​​​പ്ര​​​​​​ശ​​​​​​സ്ത ശാ​​​​​​സ്ത്ര മാ​​​​​​സി​​​​​​ക​​​​​​യാ​​​​​​യ നേ​​​​​​ച്ച​​​​​​ർ സ​​​​​​യ​​​​​​ന്‍റി​​​​​​ഫി​​​​​​ക് റി​​​​​​പ്പോ​​​​​​ർ​​​​​​ട്സി​​​​​​ൽ എ​​​​​​ഴു​​​​​​തി​​​​​​യ ലേ​​​​​​ഖ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. ഈ ​​​​​​ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഓ​​​​​​ൺ​​​​​​ലൈ​​​​​​നി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​ണ്.

പു​​​​​​രാ​​​​​​ത​​​​​​ന ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ സി​​​​​​ന്ധു ന​​​​​​ദീ​​​​​​ത​​​​​​ട മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള നൂ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ഇ​​​​​​ത് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​മി​​​​​​ച്ച തു​​​​​​ണി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാ​​​​​​മെ​​​​​​ന്നും ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ അ​​​​​​നു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്നു. സി​​​​​​ന്ധു ന​​​​​​ദീ​​​​​​ത​​​​​​ട സം​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന് ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ മ​​​​​​റ്റു പ്ര​​​​​​ധാ​​​​​​ന പ്രാ​​​​​​ചീ​​​​​​ന നാ​​​​​​ഗ​​​​​​രി​​​​​​ക​​​​​​ത​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ശ​​​​​​ക്ത​​​​​​മാ​​​​​​യ വാ​​​​​​ണി​​​​​​ജ്യ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. പു​​​​​​രാ​​​​​​വ​​​​​​സ്തു ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​തു ശ​​​​​​രി​​​​​​വ​​​​​​യ്ക്കു​​​​​​ന്നു​​​​​​ണ്ട്.

റോ​​​​​​മാ​​​​​​ക്കാ​​​​​​ർ പ്രാ​​​​​ചീ​​​​​ന ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ലി​​​​​​ന​​​​​​ൻ തു​​​​​​ണി​​​​​​ത്ത​​​​​​ര​​​​​​ങ്ങ​​​​​​ൾ ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്നും ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ലൊ​​​​​​രു തു​​​​​​ണി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാം ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം പൊ​​​​​​തി​​​​​​യാ​​​​​​ൻ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തെ​​​​​​ന്നു​​​​​​മു​​​​​​ള്ള വി​​​​​​ശ​​​​​​ക​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണ് പു​​​​​​തി​​​​​​യ പ​​​​​​ഠ​​​​​​നം എ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

ടൂ​​​​​​റി​​​​​​നി​​​​​​ലെ ക​​​​​​ച്ച​​​​​​യു​​​​​​ടെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത ചാ​​​​​​ട്ട​​​​​​വാ​​​​​​റ​​​​​​ടി​​​​​​യേ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും ക്രൂ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്ത ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ പൂ​​​​​​ർ​​​​​​ണ​​​​​​കാ​​​​​​യ​​​​​​ചി​​​​​​ത്രം അ​​​​​​തി​​​​​​ൽ പ​​​​​​തി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​ണ്.

1978ൽ ​​​​​​തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ശേ​​​​​​ഖ​​​​​​രി​​​​​​ച്ച സാ​​​​​​ന്പി​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​തി​​​​​​ലെ മ​​​​​​നു​​​​​​ഷ്യ ഡി​​​​​​എ​​​​​​ൻ​​​​​​എ​​​​​​യു​​​​​​ടെ ഏ​​​​​​ക​​​​​​ദേ​​​​​​ശം 55.6 ശ​​​​​​ത​​​​​​മാ​​​​​​നം പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ക്കാ​​​​​​രു​​​​​​ടേ​​​​​​തും 38.7 ശ​​​​​​ത​​​​​​മാ​​​​​​നം ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രു​​​​​​ടേ​​​​​​തും 5.6 ശ​​​​​​ത​​​​​​മാ​​​​​​നം യൂ​​​​​​റോ​​​​​​പ്യ​​​​​​ന്മാ​​​​​​രു​​​​​​ടേ​​​​​​തു​​​​​​മാ​​​​​​ണെ​​​​​​ന്ന് പാ​​​​​​ദു​​​​​​വ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

ജ​​​​​​റൂ​​​​​​സ​​​​​​ലെം ദേ​​​​​​വാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ യോം ​​​​​​കി​​​​​​പ്പു​​​​​​ർ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​നോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് പ്ര​​​​​​ധാ​​​​​​ന പു​​​​​​രോ​​​​​​ഹി​​​​​​ത​​​​​​ൻ അ​​​​​​ണി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന അ​​​​​​ല​​​​​​ങ്കാ​​​​​​ര​​​​​​വ​​​​​​സ്ത്രം ഇ​​​​​​ന്ത്യ​​​​​​ൻ നി​​​​​​ർ​​​​​​മി​​​​​​ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ഡാ ഗ്രോ​​​​​​സി എ​​​​​​ന്ന പാ​​​​​​ലെ​​​​​​യോ​​​​​​ഗ്രാ​​​​​​ഫി ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

2015ലാ​​​​​​ണ് ജി​​​​​​യാ​​​​​​ന്നി ബാ​​​​​​ർ​​​​​​കാ​​​​​​സി​​​​​​യ​​​​​​യും വി​​​​​വി​​​​​ധ യൂ​​​​​ണി​​​​​വേ​​​​​ഴ്സിറ്റി​​​​​ക​​​​​ളു​​​​​ലെ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രും ഈ ​​​​​​ലി​​​​​​ന​​​​​​ൻ വ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്ന ആ​​​​​​ശ​​​​​​യം മു​​​​​​ന്നോ​​​​​​ട്ടു​​​​​​ വ​​​​​​ച്ച​​​​​​ത്. ഇ​​​​​​തേ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ഴും അ​​​​​​ദ്ദേ​​​​​​ഹ​​​​​​വും സം​​​​​​ഘ​​​​​​വും ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഫോ​​​​​​റെൻ​​​​​​സിക് മെ​​​​​​ഡി​​​​​​സി​​​​​​നി​​​​​​ലെ വി​​​​​​ഖ്യാ​​​​​​ത പ്ര​​​​​​ഫ​​​​​​സ​​​​​​റാ​​​​​​യ പി​​​​​​യ​​​​​​ർ ലൂ​​​​​​യി​​​​​​ജി ബെയ്മ തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യി​​​​​​ൽ ഗ​​​​​​വേ​​​​​​ഷണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യും എ​​​​​​ബി ഗ്രൂ​​​​​​പ്പി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട മ​​​​​​നു​​​​​​ഷ്യ​​​​​​ര​​​​​​ക്ത​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ന്നി​​​​​​ധ്യ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് 1980ൽ ​​​​​​സ്ഥിരീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രുന്നു.

    *🟨ഇറാനെതിരായ യുദ്ധം തുടർന്നു കാണാൻ അമേരിക്കൻ ജനത ആഗ്രഹിക്കുന്നില്ല: ട്രംപ്*
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ഇ​​​​​റാ​​​​​ൻ യു​​​​​ദ്ധം തു​​​​​ട​​​​​ർ​​​​​ന്നു​​​​​കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​ത് കാ​​​​​ണാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ജ​​​​​ന​​​​​ത​​​​​യ്ക്ക് ക്ഷ​​​​​മ​​​​​യു​​​​​ണ്ടോ​​​​​യെ​​​​​ന്ന് ത​​​​​നി​​​​​ക്ക​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്ന് യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്. ബു​​​​​ധ​​​​​നാ​​​​​ഴ്ച വൈ​​​​​റ്റ് ഹൗ​​​​​സി​​​​​ൽ ഈ​​​​​സ്റ്റ​​​​​ർ ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ ട്രം​​​​​പ് ന​​​​​ട​​​​​ത്തി​​​​​യ സ്വ​​​​​കാ​​​​​ര്യ​​​​​ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ഇ​​​​​റാ​​​ന്‍റെ എ​​​​​ണ്ണ​​​നി​​​​​ക്ഷേ​​​​​പം യു​​​​​എ​​​​​സി​​​​നു വേ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും. എ​​​​​ന്നാ​​​​​ൽ, അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു ശ്ര​​​​​മ​​​​​ത്തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ജ​​​​​ന​​​​​ത ക്ഷ​​​​​മ കാ​​​​​ണി​​​​​ക്കാ​​​​​ത്ത​​​​​തു ദൗ​​​ർ​​​​​ഭാ​​​​​ഗ്യ​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​വാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​ന്‍റ് അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന ആ​​​​​ഭ്യ​​​​​ന്ത​​​​​ര മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർദ​​​​​ത്തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​ണ് സ്വ​​​​​കാ​​​​​ര്യ​​​​​ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​​ളെ​​​​​ന്ന് രാ​​​​​ഷ്‌ട്രീ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു.

നാ​​​റ്റോ​​​ സം​​​​​ഖ്യ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ​​​​​യും സ്വ​​​​​കാ​​​​​ര്യ​​​​​സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ട്രം​​​​​പ് ഗു​​​​​രു​​​​​ത​​​​​ര ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ചു. നാ​​​​​റ്റോ വെ​​​​​റു​​​​​മൊ​​​​​രു ക​​​​​ട​​​​​ലാ​​​​​സ് പു​​​​​ലി മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് ട്രം​​​​​പ് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.

നാ​​​​​റ്റോ​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള പി​​​​​ന്മാ​​റ്റം ഇ​​​​​നി പു​​​​​ന​​​​​ർ​​​​​ചി​​​​​ന്ത​​​​​ന​​​​​ത്തി​​​​​ന് അപ്പു​​​​​റ​​​​​മാ​​​​​ണെ​​​​​ന്ന് ട്രം​​​​​പ് വ്യ​​​​​ക്ത​​​​​മാക്കി. ന​​​​​മു​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​പ്പോൾ അ​​​​​വ​​​​​ർ കൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നില്ല. ഇ​​​​​തൊ​​​​​രു ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മായ ബ​​​​​ന്ധ​​​​​മാ​​​​​ണ്- ട്രം​​​​​പ് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.

   *🟨ബലപ്രയോഗത്തിലൂടെ ഹോർമുസ് പിടിച്ചെടുക്കുന്നത് യാഥാർഥ്യത്തിനു നിരക്കാത്തത്: മാക്രോൺ*
പാ​​​രീ​​​സ്: സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ഹോ​​​ർ​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ന് നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​ന്‍റ് ഇ​​​മ്മാ​​​നു​​​വേ​​​ൽ മാ​​​ക്രോ​​​ൺ.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​​ണ​​ൾ​​​ഡ് ട്രം​​​പ് സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ച്ച​​​തി​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​ണു മാ​​​ക്രോ​​​ണി​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടു​​​ക്ക് മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ശ​​​യ​​​ത്തെ ചി​​​ല​​​ർ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ചി​​​ല​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യും ഈ ​​​നി​​​ല​​​പാ​​​ട് പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​റു​​​ണ്ട്.

ഫ്രാ​​​ൻ​​​സ് ഈ ​​​നി​​​ല​​​പാ​​​ടി​​​നെ ഒ​​​രി​​​ക്ക​​​ലും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ല. കാ​​​ര​​​ണം ഇ​​​ത് യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്. ഇ​​​ത് വ​​​ൻ പ്ര​​​ത്യാ​​​ഘാ​​​തം വ​​​രു​​​ത്തി​​​വ​​യ്​​​ക്കു​​​മെ​​​ന്നും ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ മാ​​​ക്രോ​​​ൺ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.
 
   *🟨ഹോർമുസ് കടലിടുക്കിൽ സ്ഥിരത പുനഃസ്ഥാപിക്കണം; ആശയവിനിമയവുമായി ചൈന*
ബെ​​യ്ജിം​​​ഗ്: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ സ്ഥി​​​ര​​​ത പു​​​നഃ​​​സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​വ​​​രും അ​​​തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ചൈ​​​ന.

ഹോ​​​ർ​​​മു​​​സി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെന്നതും സ​​​മാ​​​ധാ​​​ന​​​വും സ്ഥി​​​ര​​​ത​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന​​​തും അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു അ​​​ഭി​​​ലാ​​​ഷ​​​മാ​​​ണെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് മാ​​​വോ നിം​​​ഗ് പ​​​റ​​​ഞ്ഞു.

ഹോ​​​ർ​​​മു​​​സി​​​ലെ സ്ഥി​​​ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് ചൈ​​​ന എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും ഏ​​​കോ​​​പ​​​ന​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​വോ നിം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.

    *🟨ജ​ന​നാ​യ​ക​ൻ' വി​വാ​ദ​ത്തി​ൽ മൗ​നം വെ​ടി​ഞ്ഞ് വി​ജ​യ്*

ചെ​ന്നൈ: ‘ജ​ന​നാ​യ​ക​ൻ' സി​നി​മ ത​ട​ഞ്ഞ​തി​നു കാ​ര​ണം ഭ​യ​മാ​ണെ​ന്ന് ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ്‍. തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് സി​നി​മ ത​ട​ഞ്ഞ​ത്. ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും അ​തി​നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ടു​ത്ത് എ​ത്തി​യ​തെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ൽ പ​ത്രി​ക ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ജ​യ്‍​യു​ടെ പ്ര​തി​ക​ര​ണം.

എ​ൽ​പി​ജി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും പ്ര​തി​ക​ര​ണ​ത്തി​ൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍