ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കൊയിലാണ്ടി സ്വദേശി ബംഗളുരുവില്‍ മരിച്ചു
കൊല്ലം: താമസിക്കുന്ന മുറിയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കൊയിലാണ്ടി കൊല്ലം സ്വദേശി ബംഗളുരുവില്‍ മരിച്ചു. കൊല്ലം പുതിയ പുരയില്‍ പി.പി.ഉമ്മര്‍ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.
ബംഗളുരുവിലെ സിര്‍ജാപൂരിലെ താമസസ്ഥലത്തുവെച്ച് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. മൃതദേഹം വൈദേഹി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും.
കൊല്ലം പുതിയ പുരയില്‍ അബ്ദുറഹിമാന്റെ മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍