പണമെടുക്കാൻ 'പത്തി' വിടർത്തി മൂർഖനും; എറണാകുളത്ത് എടിഎം കൗണ്ടറിൽ പാമ്പ്, പ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ തടസപ്പെട്ടു


കൊച്ചി: പറവൂരിൽ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് രണ്ട് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. ദേശീയപാതയിൽ എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

പണം പിൻവലിക്കാൻ എത്തിയ ഉപഭോക്താവാണ് പാമ്പിനെ കണ്ടത്. പണം പിൻവലിച്ച ശേഷം എടിഎം കാർഡ് മെഷ്യനിൽ നിന്നും എടുക്കുന്നതിനിടെയാണ് താഴെ മെഷ്യനോട് ചേർന്ന നിലയിലായിരുന്നു പാമ്പ്. ഇതോടെ ഇവർ നിലവിളിച്ചുകൊണ്ട് പുറത്തു ഓടുകയും സമീപത്തെ കച്ചവടക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആലുവ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഇവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

ഒടുവിൽ നാല് മണിയോടെ സ്വയം പുറത്തിറങ്ങിയ പാമ്പ് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി. എല്ലാ സമയവും തിരക്കേറിയ സ്ഥലത്ത് മൂന്ന് ചവിട്ടുപടികൾ കയറി പാമ്പ് എങ്ങനെ പമ്പ് എടിഎം കൗണ്ടറിൽ എത്തിയെന്ന സംശയത്തിലാണ് നാട്ടുകാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍