മാക്കൂട്ടം മുഹമ്മദ് മാസ്റ്റർക്ക് സ്വീകരണം നൽകി

താമരശ്ശേരി : ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂൾ  അധ്യാപകനായി 27 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച മാക്കൂട്ടം മുഹമ്മദ് മാസ്റ്റർക്ക് പൂനൂർ ടൂറിസ്റ്റർ ഗ്രൂപ്പ് ഹൃദ്യമായ സ്വീകരണം നൽകി. താമരശ്ശേരി അഗ്രോ റിസോർട്ടിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ഡറി സ്കൂൾ അധ്യാപകൻ പി ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജാഫർ കോളിക്കൽ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സലീം വേണാടി സ്നേഹോപഹാരം സമർപിച്ചു. വട്ടക്കണ്ടി സലീം മാസ്റ്റർ, ഡോ : സുബൈർ, ആശംസ പ്രസംഗം നടത്തി . മാക്കൂട്ടം മുഹമ്മദ് മാസ്റ്റർ മറുമൊഴി നടത്തി. എം എ സാജിദ് മാസ്റ്റർ സ്വാഗതവും കരിം മാസ്റ്റർ വി ഒ ടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍