അങ്കണവാടി ഹെൽപ്പർക്ക് യാത്രയപ്പ് നൽകി
താമരശ്ശേരി വട്ടക്കൊരു അങ്കണവാടിയിൽ 35 വർഷം ഹെൽപ്പർ ആയി സേവനമനുഷ്ഠിച്ചു പടിയിറങ്ങുന്ന ശോഭേച്ചിക്ക് വട്ടക്കുരു ഐശ്വര്യ അംഗനവാടിയിൽ നൽകിയ യാത്രയയപ്പ് ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉദ്ഘാടനം നിർവഹിച്ചു വാർഡ് മെമ്പർ എപി സമദ് അധ്യക്ഷത വഹിച്ചു.
അങ്കണവാടി ടീച്ചർ സഫിയ സ്വാഗതംപറഞ്ഞു. മുൻമെമ്പറും ആശാവർക്കറുമായ ആയിഷ മുഹമ്മദ് , സി കെ ജലീൽ, സുഹറ അബു, ഇ കെ ഫജാസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശോഭേച്ചി എല്ലാവർക്കും നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍