വിഷു ആഘോഷത്തിനിടെ ദുരന്തം; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥി മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊരയങ്ങാട് തെരുവിൽ അദ്വൈത് (16) ആണ് മരിച്ചത്. ​ഗുണ്ട് കയ്യിൽവെച്ച് പൊട്ടിത്തെറിച്ചാണ് അപകടം.

വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങൾ വീടിനോട് ചേർന്നുള്ള ​ഗ്രൗണ്ടിൽവെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കംപൊട്ടിക്കുകയായിരുന്നു. വലിയ ​ഗുണ്ട് അദ്വൈതിന്റെ കയ്യിൽവെച്ച് പൊട്ടുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍