120 പേരുടെ പിന്തുണ, വിജയ് മുഖ്യമന്ത്രിയാകും; ടിവികെ അധികാരത്തിലേക്ക്

ചെന്നെെ: തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. ടിവികെ നേതാവ് വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ വിജയ്ക്ക് ലഭിച്ചു. കോൺഗ്രസ്, സിപിഐ എം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്. നിലവില്‍ 120 പേരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്.

ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. ടിവികെ പാർട്ടി ആസ്ഥാനത്ത് വൻ ആഘോഷമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലും വിജയ്‌യും ഗവർണറും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സഭയിൽ ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് തവണയും വിജയിന്റെ അവകാശവാദം ഗവർണർ തള്ളുകയായിരുന്നു.അതേ സമയം വിജയ് സിപിഐ എം അസ്ഥാനത്തെത്തി നേതാക്കളെ കണ്ട് പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഇന്ന് വെെകുന്നേരമാണ് ടിവികെ നേതാക്കൾ‌ക്കൊപ്പം വിജയം സിപിഐ എം പാർട്ടി ഓഫീസിലെത്തിയത്.

ടിവികെയെ പിന്തുണച്ചവരുടെ സീറ്റുനില ഇങ്ങനെ: കോൺഗ്രസ് ( 5 എംഎൽഎമാർ), മുസ്‍ലിം ലീഗ് (2), സിപിഎം (2), സിപിഐ (2), വിടുതലൈ ചിരുതൈകൾ കക്ഷി (2). ഇവരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ മറികടക്കാനായത്.

കഴിഞ്ഞമാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. വിജയ് 2 മണ്ഡലങ്ങളിലാണ് വിജയിച്ചത്. അതിനാൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍