ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട് ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 2026 - 30 വർഷത്തെ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.  സംസ്ഥാന ടഗ് ഓഫ് വാർ  അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പി. ടി ഷാജി അധ്യക്ഷത വഹിച്ചു. ഡോ. റോയ് വി ജോൺ, വി. കെ തങ്കച്ചൻ, ഇ. കോയ എന്നിവർ സംസാരിച്ചു.  ജില്ലാ ഭാരവാഹികളായി 
 ഇക്ബാൽ കത്തറമ്മൽ (പ്രസിഡന്റ്‌), പി. ടി ഷാജി, രവി കുന്നമംഗലം, പി. കെ അൻവർ (വൈസ് പ്രസിഡന്റുമാർ) പി. പി ഷഹർബാനു (സെക്രട്ടറി), എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, പി. ഷഫീഖ്, എം. മുഹമ്മദ്‌ ആഷിഖ് (ജോയിന്റ് സെക്രട്ടറിമാർ), പി. ടി അബ്ദുൽ അസീസ് (ട്രഷറർ)  എം. പി മുഹമ്മദ്‌ ഇസ്ഹാഖ് (ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി)  എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍