കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6
കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് 4020 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ 985 ഒഴിവുകളാണ് ഉള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6.
1. വകുപ്പ് : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്
2. ഉദ്യോഗപ്പേര് : ഇലക്ട്രിസിറ്റി വര്‍ക്കര്‍
3. ശമ്പളം :₹ 24,400 – 43,600/-
4. ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ
തിരുവനന്തപുരം - 101
കൊല്ലം - 49
പത്തനംതിട്ട - 24
ആലപ്പുഴ - 70
കോട്ടയം - 64
ഇടുക്കി - 96
എറണാകുളം - 139
തൃശുർ - 62
പാലക്കാട് - 68
മലപ്പുറം - 64
കോഴിക്കോട് - 117
വയനാട് - 26
കണ്ണൂർ - 73
കാസർഗോഡ് - 32
*5. നിയമന രീതി :* നേരിട്ടുള്ള നിയമനം.
*6. പ്രായപരിധി :* 18 - 40. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986-നും 01.01.2008-നും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗത്തിലുളളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
*7. യോഗ്യതകള്‍ :* (a) പത്താം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം.
(b) ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡിലുള്ള 2 വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത നാഷണല്‍/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് . ശാരീരിക ക്ഷമയുള്ളവരായിരിക്കണം. പോസ്റ്റില്‍ കയറാനുള്ള വൈദഗ്ദ്യം പരിശോധിക്കും.
(c) പുറം ജോലികള്‍ ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ശാരീരികക്ഷമത പോള്‍ ക്ലൈംബിംഗിലുള്ള വൈദഗ്ധ്യം പരിശോധിച്ച് വിലയിരുത്തുന്നതാണ്.
(D) ഉദ്യോഗാര്‍ത്ഥികള്‍ 9 മീറ്റര്‍ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റില്‍ 8 മിനിറ്റിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യണം.
(E) കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രാവീണ്യം തെരഞ്ഞെടുപ്പ് സമയത്ത് വിലയിരുത്തുന്നതാണ്.
*കുറിപ്പ് :-* ശാരീരിക ക്ഷമത തെളിയിക്കാന്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കൂടാതെ (c) ശാരീരിക യോഗ്യതകള്‍ :-
ഏറ്റവും കുറഞ്ഞ ഉയരം : (1) പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ : 5 അടി 2 ഇഞ്ച് (157.48 cm)
(2) സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ : 4 അടി 9 ഇഞ്ച് (144.78 cm)
(b) കാഴ്ച : സാധാരണ (വര്‍ണ്ണാന്ധത ഉണ്ടായിരിക്കരുത്)
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-04/noti-21-26.pdf"
https://www.elettilonline.com/2026/05/20-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍