ജാലകംജില്ലാ സഹവാസ കേമ്പിന് തുടക്കം
ബാലുശ്ശേരി : വിസ്‌ഡം ഇസ്‌ലാമിക് ഗേൾസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിദിന സഹവാസ കേമ്പ് പൂത്തൂർവട്ടം വിസ്‌ഡം സെൻ്ററിൽ ആരംഭിച്ചു. കേമ്പിൻ്റെ ഉദ്ഘാടനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് നിർവ്വഹിച്ചു. വിസ്‌ഡം ഗേൾസ് ജില്ലാ പ്രസിഡണ്ട് ഫാത്തിമ തമന്ന അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം വിമൺസ് സംസ്ഥാന സെക്രട്ടറി ഡോ. റസീല,
നദീറ പയ്യോളി, സയ്യിദ് വിജ്ദാൻ അൽ ഹികമി, ഹാഫിള് ബിലാൽ കൊല്ലം, സി.പി സാജിദ്, സാജിദ് ബിസ്മി, യാസീൻ അൽ ഹികമി, ലുഖ്‌മാൻ അൽ ഹികമി
എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം വിമൺസ് ജില്ലാ ഭാരവാഹികളായ എം സൈനബ ടീച്ചർ, കെ.സി സുലൈഖ, നസീമ പയ്യോളി, സൽമ അൻവാരിയ്യ,നസീന ടീച്ചർ, സലീനഅമറുൽ ഫാറൂഖ് നേതൃത്വം നൽകി. വിസ്ഡം ഗേൾസ് ജില്ലാ സെകട്ടറി നിശിയ ഫാത്തിമ, ഹനാൻ അബ്‌ദുറസാഖ്, അംന ടിഎ, വാരിസ മഹ്ബൂബ് , ഹനാന ഫാത്തിമ, ഹന മുഹമ്മദ്, അംന നൗറിൻ സി. പി വിവിധ സെഷനുകൾ നിയന്ത്രിച്ചു. കേമ്പ് നാളെ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍