ഐ യു എം എൽ പി സ്കൂളിൽ ഫ്രഷേഴ്സ് ഫിയസ്റ്റ
കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ 2026-27 അധ്യയന വർഷത്തെക്ക് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളെയും,അവരുടെ രക്ഷകർത്താക്കളെയും സംഘടിപ്പിച്ച് സ്കൂളിൽ നടത്തിയ ഫ്രഷേഴ്സ് ഫിയസ്റ്റ ശ്രദ്ധേയമായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജീന ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ഷംനാസ് അധ്യക്ഷനായി.
പ്രമുഖ ട്രെയിനറും താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ PRO
പി എസ് ആമിനക്കുട്ടി ക്ലാസ്സിന് നേതൃത്വം നൽകി. ബെസ്റ്റ് ക്യാമ്പറായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അമിൻസാദ് സ്കൂൾ ചീഫ് പ്രൊമോട്ടർ A.K. അബൂബക്കർ കുട്ടി മൊമെന്റോ കൈമാറി. ആശംസകൾ നേർന്നു കൊണ്ട് മുൻ എച്ച് എം അബു ലൈസ് തേഞ്ഞിപ്പലം, ഗ്രേസ് എജുക്കേഷണൽ സെക്രട്ടറി അബ്ദുള്ള മലയിൽ,SSG ചെയർമാൻ അലക്സ് മാത്യു, സലാം കന്നൂട്ടിപ്പാറ, ദിൻഷ ദിനേശ്,തസ്ലീന പി പി, ഷബീജ് ടി എം, യാസീൻ പി, ഫൈസ് ഹമദാനി, ആര്യ മുരളി, അനു ബേബി,ഷാഹിന കെ എ, മുംതാസ് എ കെ,എന്നിവർ നേതൃത്വം കൊടുത്തു. പ്രധാനധ്യാപിക ജസീന ഹുസൈൻ സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ കെസി ശിഹാബ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍