റെയിൻ ഗാർഡിംഗ് സബ് സിഡി തുക വർധിപ്പിക്കണം

താമരശ്ശേരി : റബ്ബർ ബോർഡ് മുഖേന റബ്ബർ കർഷകർക്ക്  മഴമറ സ്ഥാപിക്കുന്നതിനു അനുവദിച്ച സബ് സിഡി തുക  പര്യാപ്ത മല്ലെന്ന് റബ്ബർ കർഷക കൂട്ടാഴ്മ:
നിലവിൽ പ്ലാസ്റ്റിക്. പശ, കൂലി ചിലവ് അടക്കം മുഴുവൻ സാധനങ്ങൾക്കും പതിൻ മടങ്ങു വില വർധിച്ച സാഹചര്യത്തിൽ  മരം ഒന്നിന് അമ്പത് രൂപയോളം ചിലവ് വരുന്നുണ്ട്. ആയതിനാൽ ഒരു മരത്തിനു ഇരുപതു രൂപയെങ്കിലുംസബ്‌സിഡി അനുവദിക്കണമെന്നും,2025/2026ലെ റബ്ബർ ഇൻസെന്റിവിന് 
 അപേക്ഷിച്ച കർഷകർക്ക് റബ്ബർ സബ് സിഡിതുക ഉടൻ അനുവദിക്കണമെന്നും,താമരശ്ശേരിൽ ചേർന്ന വലിയപറമ്പ എളേറ്റിൽ റബ്ബർ കർഷക കൂട്ടാഴ്മ (VERPS) ആവശ്യപ്പെട്ടു.
യോഗത്തിൽ സമിതി പ്രസിഡന്റ് എൻ ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാർ എ കെ സ്വാഗതം പറഞ്ഞു. കെ കെ രഘു. പി കെ നാസർ. കെ. കെ മുഹമ്മദ്‌.അബ്ദുൽ കാദർ.
എന്നിവർ സംസാരിച്ചു. എം കെ അപ്പുകുട്ടൻ നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍