കോഴിക്കോട് ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച വയോധികൻ മരിച്ചു
കോഴിക്കോട്: വടകരയിൽ ജീവനൊടുക്കാൻ
ശ്രമിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. കോഴിക്കോട് ഡിസിസി സെക്രട്ടറി സുധീർകുമാറിന്റെ വീട്ടിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്ന് രാവിലെ 10.30ന് സുധീർ കുമാറിന്റെ വീട്ടിലെത്തിയ ഇബ്രാഹീം പെട്ടെന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീയണച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹീമിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍