കിണറൽ വീണ ആളെ രക്ഷപ്പെടുത്തി.

 കൊയിലാണ്ടി: ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് നന്തി മേൽപ്പാലത്തിന് പടിഞ്ഞാറുവശത്തുള്ള കുഞ്ഞബ്ദുള്ള, നിസാർ മൻസിൽ, നന്തി ബസാർ എന്നയാളുടെ വീട്ടിനോട് ചേർന്നുള്ള കിണറിൽ ആസാം സ്വദേശിയായ അഗസ്റ്റിൻ ബിർള(26) എന്നയാൾ വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ആളെ പുറത്തെത്തിക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ SFRO ഷിജി ഐ FRO മാരായ ജിനീഷ് കുമാർ,നിധി പ്രസാദ് ഇ എം,അനൂപ് എൻപി,നിതിൻരാജ് ഇ കെ,ഇന്ദ്രജിത്ത് ഐ, HG  ബാലൻ ടിപി, അനിൽകുമാർ പി എം, സുധീഷ്,റിജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍