ഫുട്ബോൾ ടൂർണമെൻ്റ് നടത്തി
താമരശ്ശേരി:പള്ളിപ്പുറം (ചാലക്കര)ജി എം യു പി സ്‌കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ (ശതപൂർണിമ2k26) ഭാഗമായി പി എം അഹമ്മദ്കുട്ടിഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും,എൻ പി സുൽഫിക്കർ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി ഫൈവ്സ് ഫുട്ബോൾ നൈറ്റ് സംഘടിപ്പിച്ചു.മൊകായ് PSFA സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണമെൻ്റ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്‌ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.പിടി എ പ്രസിഡൻ്റ് ഫസൽ എഎം സ്വാഗതം പറഞ്ഞു.ഹെഡ്മിസ്‌ട്രസ് സൈനബ ടീച്ചർ,SMCചെയർമാൻ ഇസ്ഹാഖ് ചാലക്കര,എംപിടിഎ ചെയർപേഴ്സൺ നഹ്‌ല ,നൂറുദ്ധീൻ മാസ്റ്റർ,എൻ മഹമൂദ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.നസീർ മുട്ടായി,ഹബീബ്,ഷമീർചാലക്കര ,ജാബിർ ,സിപി അബ്ദുൽഖാദർ എന്നിവർ പങ്കെടുത്തു.ടൂർണമെൻ്റ് കമ്മിറ്റി കൺവീനർ മുജീബുറഹ്മാൻ നന്ദി രേഖപ്പെടുത്തി.16 ടീമുകൾ പങ്കെടുത്തു.ടൗൺടീം മുരിങ്ങംപുറായിൽ ജേതാക്കളായി.ടീംടൈം FC പൂനൂർ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.ഷാഫി തച്ചംപൊയിൽ,പിടിഎ പ്രസിഡൻ്റ് ഫസൽ എഎം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍