സൗദി യാത്രക്കാർ ശ്രദ്ധിക്കുക; കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ് വെട്ടിക്കുറച്ചു: 25 ശതമാനം വരെ പിഴ
വിവരങ്ങൾ മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ 'സകാത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിക്ക്' താൽക്കാലികമായി ഇവ കണ്ടുകെട്ടാൻ അധികാരമുണ്ടാകും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടെന്ന് സംശയമുള്ള പണമോ സ്വർണമോ 72 മണിക്കൂർ വരെ അതോറിറ്റിക്ക് തടഞ്ഞുവെക്കാം. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷനും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസിനും കൈമാറും.
ആദ്യമായാണ് നിയമം ലംഘിക്കുന്നതെങ്കിൽ (കള്ളപ്പണ ഇടപാടുകളുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടാൽ), വെളിപ്പെടുത്താത്ത ആസ്തിയുടെ 10 ശതമാനം മുതൽ 25 ശതമാനം വരെ പിഴ ഈടാക്കും. ഇതേ കുറ്റം ആവർത്തിച്ചാൽ പിഴ 50 ശതമാനമായി ഉയരും. എന്നാൽ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കിൽ കേസ് നേരിട്ട് നിയമനടപടികളിലേക്ക് നീങ്ങും.
ബാങ്കിങ് ഇടപാടുകൾക്കും കർശന നിയന്ത്രണം
ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് അനുബന്ധ ബിസിനസുകൾ എന്നിവയ്ക്കും പുതിയ ഭേദഗതിയിൽ കർശന നിർദ്ദേശങ്ങളുണ്ട്.
അക്കൗണ്ടുകൾ തുടങ്ങുന്നതിന് മുൻപ്: ഉപഭോക്താക്കളുടെ കൃത്യമായ ഐഡന്റിറ്റി, പണത്തിന്റെ സ്രോതസ്സ്, ബിസിനസ് ലക്ഷ്യങ്ങൾ എന്നിവ വ്യക്തമായി പരിശോധിച്ചിരിക്കണം.
പണമിടപാടുകൾ: ആഭ്യന്തര-അന്തർദേശീയ പണമിടപാടുകളിൽ പണം അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും പൂർണ്ണമായ വിവരങ്ങൾ ഉണ്ടായിരിക്കണം. വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ ഇടപാടുകൾ തടയും
