കൊല്ലംങ്കണ്ടി അബ്ദു റഹീം നിര്യാതനായി

ബാലുശ്ശേരി : കെ. എന്‍. എം മുന്‍ സംസ്ഥാന പ്രസിഡന്റും ബാലുശ്ശേരിയിലെ പൗരപ്രമുഖനുമായിരുന്ന കൊല്ലംകണ്ടി മമ്മു സാഹിബിന്റെ മകന്‍ കൊല്ലംങ്കണ്ടി പി. അബ്ദു റഹീം (80) നിര്യാതനായി.  ബാലുശ്ശേരി മഹല് മുസ്ലീം ജമാഅത്ത് പ്രസിഡന്റ്, കെ. എന്‍. എം സംസ്ഥാന കമ്മിറ്റി അംഗം,എന്‍.സി.പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, എന്‍.സി.പി ജില്ല കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ , ബാലുശ്ശേരി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, കേന്ദ്ര ഭൂപണയ ബാങ്ക് പ്രതിനിധിഎന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ : കദീജ ( പുല്ലുക്കര,തലശ്ശേരി ). മക്കള്‍ :  നൗഫല്‍(ബയോ എനര്‍ജി സൊലൂഷന്‍ , കോഴിക്കോട്, മുസ്ലിം ലീഗ് സൗത്ത് നിയോജക മണ്ഡലം സെക്രട്ടറി), നൗഷിര്‍ ( ഖത്തര്‍ ), നൗറസ് ( ദുബൈ), നഹിയാന്‍ (അധ്യാപകന്‍, എ.ആര്‍ നഗര്‍ എച്ച്. എസ്. എസ് ).മരുമക്കള്‍:സജ്ന (മലപ്പുറം ലീഗ് നേതാവ് കെ.പി.എ മജീദിന്റെ മകള്‍),
മുബിന (കുറ്റ്യാടി ),ഫസീല (മുക്കം ) .സഹോദരങ്ങള്‍:ബഷീര്‍ അഹമ്മത് (എന്‍.സി.പി ജില്ല സെക്രട്ടറി), അബ്ദുള്‍ സമദ് (ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി), ജമീല (മാങ്കാവ് ), സഫിയ ( നടക്കാവ് ), പരേതരായ സെയ്ത് മുഹമ്മത് ഹാജി (ബാലുശ്ശേരി ), ആര്‍.പി മറിയം (പൂനൂര്‍).
മയ്യത്ത് നിസ്‌കാരം രാവിലെ 11 ന്  ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ.


----------------------------------------
*നേരുള്ള വാർത്തകൾ നേരെത്തെ അറിയാൻ,  ഈ ലിങ്കിൽ ജോയിൻ ചെയ്യുമോ*


‎Open this link to join my WhatsApp Group: https://chat.whatsapp.com/KUa6tcS8lAo2Ati0wPFkPF