ട്രെയിൻ തട്ടി പരിക്കേറ്റ എട്ടു വയസ്സുകാരൻ മരിച്ചു.

കോഴിക്കോട്:  കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു.

കുഞ്ഞീരിയമ്പലം  അഹമ്മദിൻ്റെയും (കോയ-ദമ്മാം) വെസ്റ്റ് കണ്ണഞ്ചേരി 'മുബസാന' യിൽ (ആയിരാണം വീട്) സമീനയുടെയും മകൻ എ.വി. ഫൈസാൻ ആണ് മരിച്ചത്.

ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

 യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടത്. റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്.
പരപ്പിൽ എം.എം.എൽ.പി. സ്‌ക്കൂൾ 3 E യിലെ വിദ്യാർത്ഥിയാണ്.

സഹോദരങ്ങൾ: ഫർഹാദ് അഹമ്മദ്, മറിയം അഹമ്മദ്.