ആറാം വളവിൽ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് (24-06-2026) രാവിലെ പത്ത് മണിയോടെ ചുരം ആറാം വളവിൽ വെച്ച് ചരക്കുലോറിയുടെ ഹൗസിങ് പൊട്ടി റോഡിന് കുറുകെ കുടുങ്ങിയതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. ചുരം സംരക്ഷണ സമിതി അറിയിച്ചതനുസരിച്ച്, ലോറി പൂർണ്ണമായും റോഡിൽ കുടുങ്ങിക്കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് നിലവിൽ ഈ വഴി കടന്നുപോകാൻ സാധിക്കില്ല.
