താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന് അടുത്തുനിന്നാണ് രണ്ട് കുട്ടികളെ കണ്ടെത്തിയത്. വനംവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തേ ഒരു കുട്ടിയെ കണ്ടെത്തിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
താമരശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്ന് യൂണിഫോമില്‍ സ്കൂളിലേക്ക് പുറപ്പെട്ടെങ്കിലും ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.
