രക്ഷാകർതൃ സംഗമവും അനുമോദനവും.

പൂനൂർ : പൂനൂർ ടൗൺ സലഫി മദ്റസ രക്ഷാകർതൃ സംഗമവും മദ്റസാ പൊതുപരീക്ഷ വിജയികൾക്കുള്ള അനുമോദനവും വിസ്‌ഡം ജില്ലാ വൈസ് പ്രസിഡണ്ട് കെ അബ്ദുൽനാസർ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് എട്ടാം ക്ലാസ്സിൽ നടത്തിയ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ റഷീദ് പേരാമ്പ്ര വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എച്ച് ഷമീർ അധ്യക്ഷത വഹിച്ചു. സി.പി സാജിദ്, ടി.ടി അബ്ദുസലാം, കെ ആദിൽ അമീൻ എന്നിവർ പ്രസംഗിച്ചു. പുതിയ പി.ടി.എ ഭാരവാഹികളായി ഇ.കെ സുനീർ (പ്രസിഡണ്ട്) അശ്‌റഫ് യു.കെ (വൈസ് പ്രസിഡണ്ട്) പി.എം ഷരീഫ്, റംഷിദ ഒ.പി, അൻസില സി.പി (മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.