വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
അമ്പായത്തോട്: എസ് എസ് എൽ സി, ഹയർ സെക്കന്ററി ,എൽ എസ് എസ് ,ബിരുദം അടക്കം വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ UDF അമ്പായത്തോട് മേഖല കമ്മിറ്റി ആദരിച്ചു,കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ പി കെ ഫിറോസ് അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു.തുടർന്ന് വിജയികൾക്കുള്ള മൊമന്റോ എം എൽ എ കൈമാറി,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി ആർ കാവ്യ മുഖ്യാധിതിയായി.ഹാരിസ് അമ്പായത്തോട്,അൻഷാദ് മലയിൽ, കെ സി ബഷീർ, ജലീഷ് മലയിൽ,ജാഫർ അന്നേടത്ത് അഷ്കർ അറയ്ക്കൽ,എ ടി ദാവൂദ്, തുടങ്ങിയവർ സംസാരിച്ചു.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് എം എൽ എ അഭ്യർത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍