കോരങ്ങാട് തെരുവുനായുടെ ആക്രമണം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്.
താമരശ്ശേരി: കോരങ്ങാട് സ്കൂൾ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
കോരങ്ങാട് പൂളക്കാംപൊയിൽ കെ.റാഫി-ജസ്‌ല ദമ്പതിമാരുടെ മകനായ താമരശ്ശേരി ഗവ.ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഷ്ഹർ (10)കടിയേറ്റത്.
വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്കൂളിന് സമീപം റോഡിൽ വെച്ച് കുട്ടിയെ തെരുവ് നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ മുഹമ്മദ് അഷ്കറിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു
