വിവാഹിതയും, രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവതിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ വിജിലിന്‍റെ ഭാര്യ അപര്‍ണ(24) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അച്ഛന്‍: അനീഷ്. അമ്മ; സോണിയ. മക്കള്‍: തന്‍ഷിക, നൈഷിക.