"രാത്രിയുടെ മറവിൽ ഞങ്ങളുടെ അരുമകളെ കൊണ്ടുപോകരുത്"; ..അപേക്ഷയുമായി ഏഴ് വയസ്സുകാരി സായ മെഹ്റിൻ.
താമരശ്ശേരി :താമരശ്ശേരി തച്ചംപൊയിൽ തെക്കേ കുന്നുമ്മൽ യൂസഫിന്റെ വീട്ടിൽ നിന്ന് നിരന്തരമായി വളർത്തുപക്ഷികളെയും മൃഗങ്ങളെയും കാണാതാവുന്നതായി പരാതി.
യൂസഫിന്റെ മകളുടെ മകളായ സായ മെഹ്റിൻ ഏറെ സ്നേഹത്തോടെ വളർത്തുന്ന അരുമകളെയാണ് രാത്രിയുടെ മറവിൽ ആരോ മോഷ്ടിച്ചുകൊണ്ടുപോകുന്നത്.
ഒരു വർഷം മുമ്പ് രണ്ട് താറാവുകൾ, രണ്ട് ഫൈൻ ഡക്കുകൾ, മൂന്ന് കോഴികൾ, ഒരു പേർഷ്യൻ പൂച്ച എന്നിവയെ ഇവിടെ നിന്നും കാണാതായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഇവരുടെ ഗിനിപ്പന്നിയെ (Guinea Pig) കൂടോടു കൂടിയാണ് ആരോ കവർന്നത്. തന്റെ പ്രിയപ്പെട്ട അരുമകളെ നിരന്തരമായി കാണാതാകുന്നതിൽ വലിയ വിഷമത്തിലാണ് സായ മെഹ്റിൻ. "രാത്രിയുടെ മറവിൽ ഞങ്ങളുടെ അരുമകളെ കൊണ്ടുപോകരുത്" എന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയ ഈ ഏഴുവയസ്സുകാരി, സംഭവത്തിൽ താമരശ്ശേരി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍