അടിവാരത്ത് കാറും, ലോറിയും കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്ക്.

താമരശ്ശേരി: അടിവാരത്ത്  കാറും, ലോറിയും കൂട്ടിയിടിച്ച് അപകടം.  കാർ യാത്രക്കാരായ 4 പേർക്ക് പരിക്ക്.കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ (29), ഷോബിൻ (29), ഒളവണ്ണ സ്വദേശി അബീഷ് (29), കോട്ടൂളി സ്വദേശി ബിജോയ് (43) എന്നിവർക്കാണ് പരിക്കേറ്റത്.
ചുരം ഇറങ്ങി വരികയായിരുന്ന കാറും, എതിർ ദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
വൈകീട്ട് നാലരയോടെയാണ് അപകടം.