ലഹരിയുടെ വേരറുക്കാൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്,ഓപ്പറേഷൻ തൂഫാൻ നാർകോട്ടിക് ഹണ്ട്' ജനകീയ പ്രതിരോധ സംഗമം നാടിന്റെ കൂട്ടായ്മയാ
കട്ടിപ്പാറ: നാളത്തെ തലമുറയെ ലഹരിയുടെ കരിനിഴലിൽ നിന്ന് രക്ഷിക്കാനും കേരളത്തെ സമ്പൂർണ്ണ ലഹരിമുക്തമാക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ ''ഓപ്പറേഷൻ തൂഫാൻ നാർകോട്ടിക് ഹണ്ട്'' പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ വിപുലമായ ലഹരിവിരുദ്ധ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലുമെത്തുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, ഈ സാമൂഹിക വിപത്തിനെ ജനകീയ പങ്കാളിത്തത്തോടെ തുടച്ചുനീക്കാനുള്ള സമഗ്ര പദ്ധതികൾക്ക് രൂപം നൽകാനുമാണ് ഈ അടിയന്തര സംഗമം വിളിച്ചുചേർത്തത്.
പ്രതിരോധ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പി. കെ. ഫിറോസ് എം.എൽ.എ നിർവ്വഹിച്ചു. പുതുതലമുറയെ ലഹരി മാഫിയകളുടെ കെണിയിൽ നിന്ന് രക്ഷിക്കാൻ നിയമപാലകരും ജനപ്രതിനിധികളും പൊതുജനങ്ങളും കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലഹരി ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും, ലഹരിക്ക് അടിമപ്പെടുന്നവരെ തിരിച്ചറിഞ്ഞ് എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാമെന്നതിനെക്കുറിച്ചും 'സാന്ത്വനം' ഡി-അഡിക്ഷൻ സെൻ്റർ ഡയറക്‌ടർ സിസ്റ്റർ ദീപ്തി മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നടത്തി
