വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം


കല്‍പ്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. പ്രദേശത്ത് മഴ തുടരുകയാണ്